മെഡിക്കല്‍കോളജ്: ജീവനക്കാരുടെ അഭാവവും സൗകര്യകുറവും കോഴിക്കോട് ഗവ.ദന്തല്കോളജിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. കോളജില്‍ ഓറല്‍ മെഡിസിന് ആന്‍ഡ് റേഡയോളജി, പീഡോഡോണ്ട്രിക്സ് വിഭാഗം, ഓറല്‍ ആന്‍ഡ് മാക്സലോഫേഷ്യല് സര്‍ജറി, പെരയോഡോണ്ടിക്സ്(മോണരോഗ വിഭാഗം), ഓര്ത്തോഡോണ്ടിക്സ്, ഓറല്‍ പതോളജി വിഭാഗം, പ്രൊസ്തോഡോണ്ടിക്സ്, കണ്‍സര്‍വേറ്റീവ് ഡെന്റിസ്ട്രി, കമ്യൂണിറ്റി ഡെന്റിസ്ട്രി എന്നിങ്ങനെ ഒമ്പത് വിഭാഗങ്ങളാണ് ഉള്ളത്. ദിവസവും 200 നും 250 നും ഇടയില്‍ രോഗികളെത്തുന്ന ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലെന്നാണ് ഉയരുന്ന ആരോപണം.
സ്ഥലപരിമിതിയും ജോലിക്കാരുടെ കുറവുമാണ് ആശുപത്രി നേരിടുന്ന പ്രധാന വെല്ലുവിളി. 30 വര്‍ഷം മുമ്പുണ്ടാക്കിയ കെട്ടിടത്തിലാണ് ആശുപത്രി ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. ജീവനക്കാരുടെ കുറവും സ്ഥല പരിമിതിയും മൂലം പലപ്പോഴും ഈ വിഭാഗങ്ങളെ ഒന്നിച്ചുകൊണ്ടു പോകാന്‍ അധികൃതര്‍ക്ക് സാധിക്കാറില്ല. ആശുപത്രിക്ക് സ്വന്തമായി ഒരു ഓപ്പറേഷന് തീയറ്ററോ വാര്‍ഡുകളോ ഇല്ല. ചികിത്സ കഴിഞ്ഞ രോഗികളെ മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളിലാണ് പ്രവേശിപ്പിക്കുന്നത്. സ്ഥലമില്ലാത്തതിനാല്‍ മരുന്നുകള്‍ പോലും വരാന്തകളിലാണ് സൂക്ഷിക്കുന്നത്. ജീവനക്കാരുടെ എണ്ണം ഓരോ വിഭാഗത്തിലും ആവശ്യമുള്ളതിന്റെ പകുതിപോലുമില്ല.
ശുചീകരണതൊഴിലാളികളുടെയും ജെഎല്‍എ (ജൂനിയര്‍ ലാബ് അസിസ്റ്റന്റ്) മാരുടെയും കുറവ് ആശുപത്രി പ്രവര്‍ത്തനത്തെ സാരമായി തന്നെ ബാധിക്കുന്നുണ്ട്. ജെഎല്‍എ തസ്തികയില്‍ ഒമ്പതുപേര്‍ വേണ്ടിടത്ത് ഇപ്പോഴുള്ളത് മൂന്നുപേരാണ്. ഇവര്‍ അവധിയെടുത്താല്‍ ആശുപത്രിയില്‍ പല്ല് പറിക്കാനും മറ്റുമായി എത്തുന്നവര്‍ തിരിച്ചുപോകുന്ന അവസ്ഥയാണ്. ഒരോ വിഭാഗത്തിലും രണ്ടുവീതം ശുചീകരണത്തൊഴിലാളികള്‍ അത്യാവശ്യമാണ്. എന്നാല്‍, 18 പേര് വേണ്ടിടത്ത് ആകെ ഏഴ് സ്ഥിരം ശുചീകരണത്തൊഴിലാളികളാണുള്ളത്.
ശുചീകരണത്തൊഴിലാളിയായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ഒരുവര്‍ഷത്തെ ലാബ് ട്രെയിനിംഗ് പൂര്‍ത്തിയാക്കിയാല്‍ ജെഎല്എയായി പ്രൊമോഷന് ലഭിക്കും. ഇവരില്‍ ചിലര്‍ പിന്നീട് മെഡിക്കല്‍ കോളേജിലെ കാര്‍ഡയോളജി വിഭാഗത്തില്‍ ഇസിജി ട്രെയിനിംഗിനായി പോകാറുണ്ട്. അങ്ങനെ പോകുന്നവര്‍ പിന്നെ തിരിച്ചു വരാറില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ ജെഎല്‍എ. വിഭാഗത്തില്‍ ആളില്ലാതെ ഡോക്ടര്‍മാര്‍തന്നെ ശുചീകരണ ജോലി വരെ ചെയ്യേണ്ടിവരുന്ന സാഹചര്യമാണ്. ആയിരങ്ങള്‍ മുടക്കി സ്വകാര്യ ആശുപത്രികളില്‍ ചികിത്സതേടേണ്ടി വരുന്ന അവസ്ഥ സാധാരണക്കാര്ക്കുണ്ടാവരുതെന്ന ലക്ഷ്യം വച്ചുകൊണ്ടാണ് പരിമിതികള്‍ക്കിടയിലും ദന്തല്‍ കോളജിനെ മികച്ചതാക്കാന്‍ ജീവനക്കാരെ പ്രരിപ്പിക്കുന്നത്.