കോഴിക്കോട്: കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്തു ഇനി ജയിൽപുള്ളികളെ കാണണമെങ്കിൽ ഇ-മുലാകാത്ത് ഉപയോ ഗിക്കണം. ജയിലുകളിൽ സന്ദര്‍ശകര്‍ക്ക് പൂര്‍ണവിലക്കേർപ്പെടുത്തി.
സെന്‍ട്രല്‍, ഓപ്പണ്‍, ജില്ലാ ജയിലുകളിലും സബ് ജയിലുകളിലുമെല്ലാം സന്ദര്‍ശകരെ പൂര്‍ണമായും ഒഴിവാക്കണമെന്നാണ് നിര്‍ദേശം. ഇ-മുലാകാത്ത് സംവിധാനം ഉപയോഗപ്പെടുത്തി തടവുകരുമായി ബന്ധുക്കള്‍ക്ക് ഓൺലൈൻ കൂടിക്കാഴ്ചക്കുള്ള സൗകര്യമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
കേന്ദ്ര ആഭ്യന്തരമന്ത്രാലയം അംഗീകരിച്ച നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ (എന്‍ഐസി) വികസിപ്പിച്ചെടുത്ത ഇ-പ്രിസണ്‍ സോഫ്റ്റ്വേറിലാണ് തടവുകാരുടെ കൂടിക്കാഴ്ച ഓണ്‍ലൈനായി നടത്തുന്നതിനുള്ള സൗകര്യം ഒരുക്കിയത്.
അപേക്ഷയുടെ അടിസ്ഥാനത്തില്‍ ജയിലില്‍നിന്നു അനുവദിക്കുന്ന ലിങ്ക് വഴി മൊബൈല്‍ ഫോണ്‍, ടാബ്, ലാപ്ടോപ്, കംപ്യൂട്ടര്‍ തുടങ്ങിയവ ഉപയോഗിച്ചു കൂടിക്കാഴ്ച നടത്താം. വാട്സ് ആപ്പ് മുഖേനയും വീഡിയോ കോള്‍ വഴിയും കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കുന്നുണ്ട്.