മെഡിക്കൽ കോളജ്: നവീകരണത്തിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളജിലെ എ സിആർലാബ് (അഡ്വാൻസ്ഡ് ക്ലിനിക്കൽ ലബോറട്ടറി) അടച്ചിട്ടത് രോഗികളെ വലയ്ക്കുന്നു. ആശുപത്രിയിൽ നിന്നെഴുതുന്ന ലാബ് ടെസ്റ്റുകൾക്കായി പുറത്തെ ലാബുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. എസിആർ ലാബിനേക്കാൾ ഇരട്ടി തുകയാണ് പുറത്തെ ലാബുകളിൽ ഈടാക്കുന്നത്.ഇത് പാവപ്പെട്ട രോഗികൾക്ക് ഇരട്ടി ദുരിതമാണ് സമ്മാനിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് നവീകരണ പ്രവർത്തനങ്ങൾക്കായി ലാബ് അടച്ചത്. എംആർഐ സ്കാൻ സജ്ജമാക്കുന്നതിനു വേണ്ടിയുള്ള റൂമുകൾ, വയറിംഗ്, പുതിയ ഒപി എന്നിവയുടെ പ്രവർത്തനമാണ് നടന്നു കൊണ്ടിരിക്കുന്നത്.ഇതിന്റെ ഭാഗമായി ചുമരുകളും മറ്റും പൊളിച്ചു മാറ്റുമ്പോൾ ലാബിലേക്ക് പൊടിയും ചെളിയും കയറുന്നതിനാൽ ഇത് ഒഴിവാക്കാൻ വേണ്ടി ലാബിന്റെ ഭാഗംപൊടി കടക്കാത്ത വിധം കാർബൺ ഷീറ്റുകൾവച്ച് അടയ്ക്കുന്നതുകൊണ്ടാണ് മൂന്ന് നാല് ദിവസത്തേയ്ക്ക് ലാബ് അടച്ചിടേണ്ടി വന്നതെന്ന് അ ധികൃതർ വ്യക്തമാക്കി.
കെഎച്ച്ആർഡബ്ല്യുയുടെ ഫണ്ട് ഉപയോഗിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. സൗജന്യ നിരക്കിലാണ് മെഡിക്കൽ കോളജിലെ രോഗികൾക്ക് എസിആർ ലാബുകൾ 150ഓളം ടെസ്റ്റുകൾ ചെയ്തു നൽകുന്നത്. പേവാർഡുകളുടെ നടത്തിപ്പുകാരായ കെഎച്ച്ആർഡബ്ല്യു സൊസൈറ്റിയാണ് ലാബിന്റെയും നടത്തിപ്പുകാർ.
ആധുനികവും വിദേശനിർമിതവുമായ അനലൈസറുകൾ ഉപയോഗിച്ചാ ലാബ്പരിശോധനകൾ ഇവിടെനിന്ന് കുറഞ്ഞ നിരക്കിൽ ലഭിക്കുന്നത്. സ്വകാര്യ ലാബുകളിൽ 3000 രൂപവരെ ഈടാക്കുന്ന സേവനങ്ങൾ ഇവിടെ 999 രൂപയ്ക്ക് നടത്തുന്നു.