കോ​ഴി​ക്കോ​ട് മെ​ഡി. കോ​ള​ജി​ല്‍;  നാ​ലു വ​യ​സു​കാ​രി​ക്കു കൈ​വി​ര​ലി​നു പ​ക​രം നാ​വി​നു ശ​സ്ത്ര​ക്രി​യ: ഡോ​ക്‌​ട​റെ വി​ചാ​ര​ണ ചെ​യ്യും

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ അ​വ​യ​വംമാ​റി ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ ഡോ​ക്‌ടറെ വി​ചാ​ര​ണ ചെ​യ്യാ​ന്‍ സ​ര്‍​ക്കാ​ര്‍ അ​നു​മ​തി. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് മാ​തൃ-​ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്ര​ം പീ​ഡി​യാ​ട്രി​ക് സ​ര്‍​ജ​റി വി​ഭാ​ഗ​ത്തി​ലെ അ​ഡീ​ഷ​ണ​ല്‍ പ്ര​ഫ​സ​ര്‍ ഡോ. ​ബി​ജോ​ണ്‍ ജോ​ണ്‍​സ​നെ വി​ചാ​ര​ണ ചെ​യ്യാ​നാ​ണ് അ​നു​മ​തി.

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലെ പ്ര​തി​യാ​ണ് ഡോ. ​ബി​ജോ​ണ്‍ ജോ​ണ്‍​സ​ന്‍.​ ശ​സ്ത്ര​ക്രി​യാ വി​വാ​ദ​ത്തി​ല്‍ പോ​ലീ​സി​ന്‍റെ റി​പ്പോ​ര്‍​ട്ടും ആ​രോ​ഗ്യ​വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​ന്‍റെ റി​പ്പോ​ര്‍​ട്ടും പ​രി​ഗ​ണി​ച്ച് സി​ആ​ര്‍​പി​സി സെ​ക്ഷ​ന്‍ 197 പ്ര​കാ​ര​മാ​ണ് ഡോ​ക്‌ടറെ വി​ചാ​ര​ണ ചെ​യ്യാ​ന്‍ അ​നു​മ​തി ന​ല്‍​കിയത്.

കോ​ഴി​ക്കോ​ട് ചെ​റു​വ​ണ്ണൂ​ര്‍ മ​ധു​ര​വ​നം സ്വ​ദേ​ശി​യാ​യ നാ​ലു വ​യ​സു​കാ​രി​ക്കു ക​ഴി​ഞ്ഞ വ​ര്‍​ഷം മേ​യ് 16നാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് മാ​തൃ​ശി​ശു സം​ര​ക്ഷ​ണകേ​ന്ദ്ര​ത്തി​ല്‍ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. കു​ഞ്ഞി​ന്‍റെ കൈയിലെ ആ​റാം വി​ര​ലി​നു ശ​സ്ത്ര​ക്രി​യ ന​ട​ത്താ​നാ​ണ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ​ത്.

ഓ​പ്പറേ​ഷ​ന്‍ തി​യ​റ്റ​റി​ല്‍നി​ന്നു വാ​ര്‍​ഡി​ലേ​ക്കു മാ​റ്റി​യ​പ്പോ​ള്‍ കു​ട്ടി​യു​ടെ വാ​യി​ല്‍ പ​ഞ്ഞി ക​ണ്ട് വീ​ട്ടു​കാ​ര്‍ വി​വ​രം തി​ര​ക്കി​യ​പ്പോ​ഴാ​ണ് ഡോ​ക‌്‌ടർ‍​ക്കു സം​ഭ​വി​ച്ച പി​ഴ​വ് വ്യ​ക്ത​മാ​യ​ത്. ആ​റാം​വി​ര​ല്‍ അ​തേസ്ഥാ​ന​ത്ത് ഉ​ണ്ടാ​യി​രു​ന്നു. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ പി​ന്നീ​ടു കൈ​വി​ര​ലി​നും ശ​സ്ത്ര​ക്രി​യ ന​ട​ത്തി. വീ​ഴ്ച വ്യ​ക്ത​മാ​യ​തോ​ടെ ഡോക്‌ടറെ ആരോ​ഗ്യ​വ​കു​പ്പ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു.

കു​ഞ്ഞി​ന്‍റെ നാ​വി​ലെ കെ​ട്ട് (ടം​ഗ് ടൈ) ​പ​രി​ഹ​രി​ക്കാ​നാ​ണു ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​തെ​ന്നാ​ണു ഡോ​ക്‌‌ടർ വി​ശ​ദീ​ക​രി​ച്ച​ത്. പ​ക്ഷേ ര​ക്ഷി​താ​ക്ക​ളെ ഈ ​വി​വ​രം അ​റി​യി​ച്ചി​രു​ന്നി​ല്ല. സം​ഭ​വ​ത്തി​ല്‍ ഡോ​ക്‌ടർ മാ​പ്പു പ​റ​യു​ക​യും ചെ​യ്തി​രു​ന്നു.

Related posts

Leave a Comment