കൈ​ക്ക് ചെ​യ്യേ​ണ്ട ഓ​പ്പ​റേ​ഷ​ൻ നാ​വി​ൽ ചെ​യ്തു; മാ​പ്പ് പ​റ​ഞ്ഞ് ഡോ​ക്ട​റു​ടെ കു​റ്റ​സ​മ്മ​തം; സൂ​പ്ര​ണ്ടി​ന്‍റെ വി​ശ​ദീ​ക​ര​ണം ന​ട​ക്കു​ന്ന​ത്; കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് വീ​ണ്ടും വി​വാ​ദ​ത്തി​ൽ

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള­​ജി​ല്‍ അ­​വ​യ­​വം മാ​റി ശ­​സ്­​ത്ര­​ക്രി­​യ. കൈ​ക്ക് ശ​സ്ത്ര​ക്രിയനടത്താൻ എ​ത്തി​യ നാ​ലു വ​യ​സു​കാ​രി​യു​ടെ നാ​വി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി­​യെന്നാണ് കുടുംബത്തിന്‍റെ പരാതി.

കോ​ഴി​ക്കോ​ട് ചെ​റു​വ​ണ്ണൂ​ര്‍ മ​ധു​ര ബ​സാ​ര്‍ സ്വ​ദേ​ശി​നി​യാ​യ ആ​യി​ഷ റു​വ​യ്ക്കാ​ണ് ശ​സ്ത്ര​ക്രി​യ മാ​റി ചെ​യ്­​ത​ത്. ഇ­​ന്ന് രാ­​വി­​ലെ­​യാ­​ണ് സം­​ഭ​വം.

കൈ­​യി​ലെ ആ​റാം​വി​ര​ല്‍ നീ​ക്കം ചെ​യ്യാ​നു​ള്ള ശ​സ്ത്ര­​ക്രി­​യ­​യാ­​ണ് കു­​ട്ടി­​ക്ക് ന­​ട­​ത്തേ­​ണ്ടി­​യി­​രു­​ന്ന​ത്. ഇ­​തി­​ന് പ​ക­​രം നാ­​വി​ല്‍ ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ക​യാ​യി​രു­​ന്നു.

പ്ര​തി​ഷേ​ധ​മു​ണ്ടാ​യ​തോ​ടെ അ­​ര­​മ­​ണി­​ക്കൂ­​റി­​നു­​ള്ളി​ല്‍ മ​റ്റൊ​രു ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ കു​ട്ടി​യു​ടെ ആ​റാം വി​ര​ല്‍ നീ​ക്കം ചെ​യ്തു. സം­​ഭ­​വ­​ത്തി​ല്‍ ഡോ​ക്ട​ര്‍ മാ​പ്പ് പ­​റ­​ഞ്ഞെ­​ന്ന് കു­​ട്ടി­​യു­​ടെ കു­​ടും­​ബം പ്ര­​തി­​ക­​രി­​ച്ചു.

അ​തേ​സ​മ​യം, കു​ട്ടി​യു​ടെ നാ​വി​നും ത​ട​സം ഉ​ണ്ടാ​യി­​രു­​ന്നെ­​ന്നാ​ണ് മെ­​ഡി­​ക്ക​ല്‍ കോ​ള­​ജ് സൂ­​പ്ര­​ണ്ടി​ന്‍റെ വി­​ശ­​ദീ­​ക­​ര​ണം. ഇ​ക്കാ​ര്യം നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നോ എ​ന്ന് വ്യ​ക്ത­​മ​ല്ല.

നേ​ര​ത്തേ ശ​സ്ത്ര​ക്രി​യ​ക്കി​ടെ ഉ​പ​ക​ര​ണം വ​യ​റ്റി​ല്‍ കു​ടു​ങ്ങി​യ സം​ഭ​വ​ത്തി​ല്‍ ഹ​ര്‍​ഷി­​ന എ­​ന്ന സ്ത്രീ ​ഇ​പ്പോ​ഴും നീ​തി​ക്കാ​യി പോ​രാ​ട്ടം തു​ട​രു​ന്ന​തി​നി​ടെ­​യാ­​ണ് മെ­​ഡി­​ക്ക​ല്‍ കോ­​ള­​ജി­​നെ­​തി­​രേ വീ​ണ്ടും പ­​രാ­​തി ഉ­​യ­​രു­​ന്ന​ത്.

Related posts

Leave a Comment