കോഴിക്കോട്: പുതുപ്പാടിയിൽ സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയെ അജ്ഞാതൻ പെട്രോൾ ഒഴിച്ചു കത്തിച്ചു. മലബാർ ഫിനാൻസ് ഉടമ കോടഞ്ചേരി ഇടവക്കുന്നേൽ സജി കുരുവിളയെയാണ് കൊല്ലാൻ ശ്രമിച്ചത്. ഇയാളെ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 60 ശതമാനം പൊള്ളലേറ്റതായാണ് വിവരം.
വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ആക്രമി രക്ഷപ്പെട്ടതായും ഇയാൾക്കായി അന്വേഷണം ആരംഭിച്ചുവെന്നും പോലീസ് പറഞ്ഞു