കോഴിക്കോട്: ട്രെയിനിലെ അക്രമത്തിന് പിന്നില്‍ മാവോയിസ്റ്റ് സാധ്യതയും പോലീസ് പരിശോധിക്കുന്നു. പ്രാഥമിക ഘട്ടത്തില്‍ ഇതുമായി ബന്ധപ്പെട്ട് സൂചനകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും അക്രമരീതിയും അതിന് പിന്നിലെ ആസൂത്രണവും മാവോയിസ്റ്റ് സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
അതേസമയം അക്രമി ഉപേക്ഷിച്ചുപോയ ബാഗ് പരിശോധിച്ചതില്‍ നിന്നും അക്രമിയെ കുറിച്ചുള്ള സൂചനകളൊന്നും നിലവില്‍ ലഭിച്ചിട്ടില്ല. ബാഗില്‍ നിന്നും ലഘുലേഖകള്‍ കണ്ടെടുത്തു.
ബാഗ് ഉപേക്ഷിച്ച് പോയത് കേസ് വഴിതിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമാണോ എന്ന കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്.
ഇത്ര കൃത്യമായി അക്രമം നടത്തിയ പ്രതി ബാഗ് ഉപേക്ഷിച്ചുപോകാനുള്ള സാധ്യത വിരളമാണെന്നാണ് പോലീസ് പറയുന്നത്. അതേസമയം കേസ് അന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുമെന്നാണ് അറിയുന്നത്.
ട്രെയിനില്‍ നടന്ന സംഭവമായതിനാല്‍ തന്നെ മൂന്നതലത്തിലുള്ള അന്വേഷണം സംഭത്തില്‍ ഉണ്ടാകും. ഇന്ന് രാവിലെ തീവ്രവാദവിരുദ്ധ സ്ക്വാഡ് സ്ഥലത്തെത്തി വിവരങ്ങള്‍ േശഖരിച്ചു.