നടന്നുകൊണ്ട് ഫോൺ വിളിക്കുന്നു, ബൈക്കുമായി ആരോ എത്തുന്നു; ട്രെയിൻ ആക്രമണത്തിലെ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങള്‍ പുറത്ത്

കോഴിക്കോട്: ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസ് തീവണ്ടിയില്‍ ആക്രമണം നടത്തിയ ആളുടേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. എലത്തൂരിന് സമീപം കാട്ടിലപ്പീടികയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ചുവന്ന ഷര്‍ട്ട് ഇട്ടയാളാണ് അക്രമം നടത്തിയതെന്ന ദൃക്‌സാക്ഷി മൊഴികള്‍ സ്ഥിരീകരിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങള്‍. ചുവന്ന ഷര്‍ട്ട് ധരിച്ച ആളാണ് ദൃശ്യങ്ങളിലുള്ളത്. ഇയാളുടെ കൈവശം ബാഗും മൊബൈല്‍ ഫോണുമുണ്ട്.

ഇയാള്‍ ഫോണ്‍ ചെയ്യാന്‍ ശ്രമിക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം. അല്‍പസമയത്തിനകം തന്നെ ഒരാള്‍ ബൈക്കുമായി സ്ഥലത്തെത്തി. പ്രതി ഈ ബൈക്കില്‍ കയറി പോകുന്നതായും ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്.

അതേസമയം ഇയാളാണോ ട്രെയിനില്‍ അക്രമം നടത്തിയതെന്ന കാര്യം പോലീസ് ഉറപ്പിച്ചിട്ടില്ല.

Related posts

Leave a Comment