മഞ്ചേരി: പട്ടിക വർഗ വിദ്യാർഥികളെ അസഭ്യം പറഞ്ഞ് മാനസികമായി പീഡിപ്പിച്ച ഹോസ്റ്റൽ ജീവനക്കാരെ മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ശിക്ഷിച്ചു. എടക്കര ചുരുളി പട്ടിക വർഗ വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ചുങ്കത്തറ പ്രീ പ്രൈമറി ഹോസ്റ്റലിലെ വാച്ച്മാൻ തിരുവനന്തപുരം മരുതൂർകോണം രാജേന്ദ്ര ഭവനിൽ രാജീവ് കുമാർ (44), പാചകക്കാരനായ തൃശൂർ കൊടകര മൂന്ന്മുറി വലിയപറന്പിൽ രവീന്ദ്രദാസ് (55) എന്നിവരെയാണ് ജഡ്ജി കെ.പി.സുധീർ ശിക്ഷിച്ചത്.
എസ് സി/എസ്ടി ആക്ട് പ്രകാരം രണ്ടു വർഷം കഠിന തടവ്, 10000 രൂപ പിഴ, ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ആറു മാസം തടവ് എന്നിങ്ങനെയാണ് ശിക്ഷ. ഹോസ്റ്റലിലെ വാർഡൻ ഗോപാലനാണ് പരാതിക്കാരൻ.പെരിന്തൽമണ്ണ ഡിവൈഎസ്പിയാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.