കോഴിക്കോട്: ജില്ലയില്‍ വെള്ളിയാഴ്ചവരെ 22,043 പേര് നിരീക്ഷണം പൂര്‍ത്തിയാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു.
ഇന്നലെ മൂന്നുപേര്‍ കൂടി വീടുകളില്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. നിലവില്‍ 1,311 പേര് ജില്ലയില്‍ നിരീക്ഷണത്തിലുണ്ട്. പുതുതായി വന്ന 16 പേര് ഉള്‍പ്പെടെ 36 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 22 പേരെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തു.
ഇന്നലെ 182 സ്രവ സാംപിള്‍ പരിശോധനയ്ക്കെടുത്ത് അയച്ചിട്ടുണ്ട്. ആകെ 1,657 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1,543 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 1,513 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 114 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.
ജില്ലയില്‍ ഒരു തമിഴ്നാട് സ്വദേശിയും ഒരു കണ്ണൂര്‍ സ്വദേശിയും ഉള്‍പ്പെടെ 4 പേരാണ് കോവിഡ്19 പോസിറ്റീവായി ഇപ്പോൾ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്.
മലപ്പുറത്ത് 45 പേർ കൂടി നിരീക്ഷണത്തിൽ
മലപ്പുറം: കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയിൽ ഇന്നലെ മുതൽ 45 പേർക്കുകൂടി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. ഇതോടെ ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1,538 ആയതായി ജില്ലാ കളക്ടർ ജാഫർ മലിക് അറിയിച്ചു.
15 പേരാണ് വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. 15 പേരും കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ഐസൊലേഷനിലുള്ളത്. 1,470 പേരാണ് ഇപ്പോൾ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. 53 പേർ കോവിഡ് കെയർ സെന്ററുകളിലും സ്വയം നിരീക്ഷണത്തിൽ കഴിയുന്നു.
കോവിഡ് ബാധിതരുടെ ആരോഗ്യ നില തൃപ്തികരംകോവിഡ് 19 ബാധിച്ച് മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ കേന്ദ്രത്തിൽ രണ്ട് പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു.
വയനാട്ടിൽ 92 പേർ കൂടി നിരീക്ഷണത്തിൽ
കൽപ്പറ്റ: കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ 92 പേർ കൂടി നിരീക്ഷണത്തിലായി. നിലവിൽ നിരീക്ഷണത്തിൽ കഴിയുന്നത് 838 പേരാണ്. ആശുപത്രിയിൽ 13 പേരാണ് നിരീക്ഷണത്തിലുള്ളത്.
ജില്ലയിൽ 74 പേർ നിരീക്ഷണ കാലം പൂർത്തിയാക്കി. ഇതുവരെ പരിശോധനയ്ക്ക് അയച്ച 420 സാന്പിളുകളിൽ 403 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 400 സാന്പിളുകളുകളുടെ ഫലം നെഗറ്റീവാണ്.
14 സാന്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. 49 പട്ടികവർഗ്ഗക്കാരും 43 വിദേശികളും നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. 8700 അതിഥി തൊഴിലാളികളാണ് ജില്ലയിലുള്ളത്.