പാലത്തിന്‍റെ കോൺക്രീറ്റ്  തൂ​ണി​ൽ മ​രം വളർന്നു;  കോ​ഴി​പ്പി​ള്ളി​യാ​റി​നു കു​റു​കെ​യു​ള്ള പാലം അപകടഭീഷണിയിൽ

കോ​ത​മം​ഗ​ലം: പാ​ല​ത്തി​ന്‍റെ കോ​ണ്‍​ക്രീ​റ്റ് തൂ​ണു​ക​ളി​ൽ മ​രം വ​ള​ർ​ന്ന​ത് അ​പ​ക​ട ഭീ​ഷ​ണി​യാ​കു​ന്നു. കോ​ത​മം​ഗ​ലം-വാ​ര​പ്പെ​ട്ടി റോ​ഡി​ൽ കോ​ഴി​പ്പി​ള്ളി​യാ​റി​നു കു​റു​കെ​യു​ള്ള പാ​ല​ത്തി​ലാ​ണ് വ​ട്ട​മ​രം വ​ള​ർ​ന്നു പ​ന്ത​ലി​ച്ചു നി​ൽ​ക്കു​ന്ന​ത്. ദി​വ​സ​വും നൂ​റു​ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്.

മ​ണ്ണി​ന്‍റെ സാ​ന്നി​ധ്യ​മി​ല്ലാ​ത്ത കോ​ണ്‍​ക്രീ​റ്റ് തൂ​ണി​ലാ​ണ് മ​ര​ത്തി​ന്‍റെ നി​ൽ​പ്പ്. തൂ​ണി​ലാ​കെ പ​ട​ർ​ന്നു ക​യ​റി​യ വേ​രു​ക​ൾ പു​ഴ​യി​ലേ​ക്കെ​ത്തി​യി​രി​ക്കു​ക​യാ​ണ്. തൂ​ണി​നു ബ​ല​ക്ഷ​യം സം​ഭ​വി​ക്കാ​നും പാ​ല​ത്തി​ന്‍റെ ത​ക​ർ​ച്ച​ക്കും മ​രം കാ​ര​ണ​മാ​കു​മെ​ന്ന് ആ​ശ​ങ്ക​യു​ണ്ട്. മ​രം മു​റി​ച്ചു​നീ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം നാ​ട്ടു​കാ​ർ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ വ​നം വ​കു​പ്പി​ന്‍റെ സാ​മൂ​ഹ്യ വ​ന​വ​ത്കര​ണ വി​ഭാ​ഗ​ത്തി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ മ​രം​മു​റി​ക്കാ​ൻ പ​റ്റി​ല്ലെ​ന്നാ​യി​രു​ന്നു ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മ​റു​പ​ടി.

പു​ഴ​യി​ലേ​ക്കു നീ​ണ്ടി​ട്ടു​ള്ള വേ​ര് മ​ണ്ണി​ൽ പി​ടി​ച്ചി​ട്ടു​ണ്ടെ​ന്നും അ​തു​കൊ​ണ്ട് ഭീ​ഷ​ണി​യി​ല്ലെ​ന്നു​മാ​ണ് വ​നം​വ​കു​പ്പി​ന്‍റെ നി​ല​പാ​ട്. മ​ര​ത്തി​ന്‍റെ ശി​ഖ​ര​ങ്ങ​ൾ റോ​ഡി​ലേ​ക്കാ​ണ് ചാ​ഞ്ഞു​കി​ട​ക്കു​ന്ന​ത്. പാ​ല​ത്തി​നോ​ട് ചേ​ർ​ന്നു മ​റ്റൊ​രു​മ​ര​വും വ​ള​ർ​ന്നു നി​ൽ​ക്കു​ന്നു​ണ്ട്. ഭാ​വി​യി​ൽ റോ​ഡി​ലെ വാ​ഹ​ന ഗ​താ​ഗ​ത്തി​ന് മ​ര​ച്ചി​ല്ല​ക​ൾ ഭീ​ക്ഷ​ണി​യാ​കാ​നു​മി​ട​യു​ണ്ട്.

Related posts