വീ​ട്ടി​ൽ വ​ള​ർ​ത്തു​ന്ന കോ​ഴി​ക​ൾ കൂ​ട്ട​ത്തോ​ടെ ചത്തു; ചാകാനുള്ള കാരണമായി മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ പറയുന്നത് ഇങ്ങനെ…

ഉ​രു​വ​ച്ചാ​ൽ: വീ​ട്ടി​ൽ വ​ള​ർ​ത്തു​ന്ന കോ​ഴി​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്ത​തി​നെ തു​ട​ർ​ന്നു മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് അ​ധി​കൃ​ത​രെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

ക​യ​നി പെ​രി​ഞ്ചേ​രി​യി​ലെ മു​ബാ​റ​ക്ക് മ​ൻ​സി​ൽ കെ.​പി. സാ​ദി​ക്കി​ന്‍റെ വീ​ട്ടി​ലെ 49 ഓ​ളം വ​ള​ർ​ത്തു കോ​ഴി​ക​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ച​ത്ത​ത്.

ക​ണ്ണൂ​രി​ൽ നി​ന്നെ​ത്തി​യ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് അ​ധി​കൃ​ത​ർ വീ​ട്ടി​ലെ​ത്തി ച​ത്ത കോ​ഴി​ക​ളു​ടെ കൂ​ട്ട​ത്തി​ൽ ബാ​ക്കി​യാ​യ ഒ​രു കോ​ഴി​യി​ൽ നി​ന്ന് സ്ര​വം എ​ടു​ത്ത് പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ചു.

കോ​ഴി​ക്ക് ന​ൽ​കി​യ ഭ​ക്ഷ​ണ​ത്തി​ൽ നി​ന്നാ​യി​രി​ക്കാം കോ​ഴി​ക​ൾ ചാ​കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ നി​ഗ​മ​നം.

ജി​ല്ല​ക​ളി​ൽ പ​ക്ഷി​പ്പ​നി​സ്ഥി​തീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത്ര​യും കോ​ഴി​ക​ൾ ച​ത്ത​ത് നാ​ട്ടു​കാ​ർ​ക്കി​ട​യി​ൽ ഭീ​തി പ​ട​ർ​ന്നി​രു​ന്നു. ഇ​തെ തു​ട​ർ​ന്നാ​ണ് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് പ​രി​ശോ​ധ​ന​ക്ക് എ​ത്തി​യ​ത്

Related posts

Leave a Comment