കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാരെ അക്രമിച്ച സംഭവത്തില്‍ പോലീസിനു േമല് കടുത്ത സമ്മര്‍ദം.
ആക്രമണം നടത്തിയത് ഡിവൈഎഫ്ഐ നേതാക്കള്‍ ഉള്‍പ്പെട്ടെ സംഘമാണെന്ന് വ്യക്തമായതോടെ സംഭവത്തില്‍ തുടര്‍ നടപടികള്‍ മെല്ലെപ്പോക്കിലായി.
പ്രതികള്‍ സുരക്ഷാ ജീവനക്കാരെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും തുടര്‍ നടപടികള്‍ വൈകുന്നതാണ് പ്രതിഷേധത്തിനിടയാക്കിയിട്ടുള്ളത്.
ആക്രമിച്ചത് ഡിവൈഎഫ്ഐ ജില്ലാ ജോ. സെക്രട്ടറി കെ.അരുണിന്റെ നേതൃത്വത്തിലാണെന്ന് കണ്ടെത്തി. ഇയാൾ ഉൾപ്പെടെ എട്ട് അംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് പോലീസ് തിരിച്ചറിഞ്ഞു.
ആക്രമണ സംഘത്തെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് വൈകുന്നതായി ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു. ഇന്നലെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ പതിനഞ്ചംഗ സംഘം ക്രൂരമായി മര്‍ദിച്ചത്.
മൂന്ന് സുരക്ഷാ ജീവനക്കാര്‍ക്കാണ് മർദനമേറ്റത്. ഇവർ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിനെ കാണാനെത്തിയ ദമ്പതിമാരെ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞതാണ് പ്രശ്നങ്ങളുടെ തുടക്കം.
ഇവര്‍ മടങ്ങി പോയതിനു പിന്നാലെ സ്ഥലത്തെത്തിയ സംഘം സുരക്ഷാ ജീവനക്കാരെ അക്രമിക്കുകയായിരുന്നു. രോഗികളെ സന്ദര്‍ശിക്കാന്‍ എത്തിയവര്‍ക്കും മര്‍ദനമേറ്റു.
മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്ത്തകന് ഷംസുദ്ദീനെയും സംഘം അക്രമിച്ചു. അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആശുപത്രി ജീവനക്കാര്‍ പ്രതിഷേധ പ്രകടനം നടത്തി.
സൂപ്രണ്ടിനെ കാണാനെത്തിയ വനിതയോട് സുരക്ഷാ ജീവനക്കാര്‍ മോശമായി പെരുമാറിയെന്ന പരാതിയും ഉയർന്നിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ ജീവനക്കാര്‍ക്കെതിരെയും പോലീസ് കേസെടുത്തു.