ജീവിതത്തിലെ പ്രശ്നങ്ങളെ എങ്ങനെയാണ് നേരിടേണ്ടതെന്ന കാര്യത്തിൽ പലരും പല ഉപദേശങ്ങളും നൽകാറുണ്ട്.
പ്രശ്നങ്ങളെ സമചിത്തതയോടെ നേരിടുക എന്നതാണ് ഈ ഉപദേശങ്ങളുടെ എല്ലാം സരാംശം. ഇത്തരത്തിൽ ഒരു വലിയ പ്രശ്നത്തെ വളരെ കൂളായി നേരിടുന്ന യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.
യുവാവ് ഭക്ഷണം കഴിക്കുന്ന റസ്റ്ററിന്റിൽ ഒരു കൊള്ളക്കാരൻ എത്തുകയാണ്. ഹെല്‍മറ്റ് ധരിച്ച് റസ്റ്റോറന്റിലേക്ക് എത്തിയ ആള് തോക്ക് ചൂണ്ടി ആളുകളോട് കൈയിലുള്ളതെല്ലാം എടുക്കാന്‍ ആവശ്യപ്പെടുന്നു.
സംഭവം പന്തിയല്ലെന്ന് കണ്ട ചിലർ റസ്റ്റോറന്റിലുണ്ടായിരുന്നവരില് ചിലര്‍ പുറത്തേക്ക് പോയി മറ്റുള്ളവര്‍ തങ്ങളുടെ വിലപിടിപ്പുള്ള സാധനങ്ങള്‍ ഒളിപ്പിച്ച് വയ്ക്കുന്നതും വീഡിയോയില്‍ കാണാം.
ഈ സമയം ഒരു യുവാവും അദ്ദേഹത്തിനടുത്തായി ഒരു യുവതിയും ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുകയായിരുന്നു. മോഷ്ടാവ് യുവാവിന്റെ കഴുത്തില്‍ നിന്ന് സ്വര്‍ണ്ണമാല പൊട്ടിച്ചെടുത്തു.
അപ്പോഴും അയാള്‍ കഴിച്ചുകൊണ്ടിരുന്ന ഭക്ഷണം ആസ്വദിച്ച് കഴിക്കുന്നത് തുടരുകയായിരുന്നു. ശേഷം കൗണ്ടറില്‍ നിന്ന് സാധനങ്ങള്‍ എടുക്കാന്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് തിരികെ വന്ന അക്രമി യുവാവിന്റെ കൂട്ടുകാരിയുടെ മാല പൊട്ടിക്കാന്‍ പോകുന്നതിനിടെ കോഴിക്കാൽ ആസ്വദിച്ച് കഴിച്ചുകൊണ്ടിരുന്ന യുവാവ് മോഷ്ടാവിന് തന്റെ മോബൈല്‍ ഫോണ്‍ നല്കി.
ഫോണ്‍ വാങ്ങിയ അക്രമി, യുവതിയുടെ കഴുത്തിലിരുന്ന മാലയും പൊട്ടിച്ചെടുത്തു. യുവതിയും മൊബൈല്‍ നീട്ടിയെങ്കിലും അക്രമി അത് വാങ്ങിയില്ല. തുടര്‍ന്ന് അക്രമി സ്ഥലം വിട്ടു.
എന്നാല്‍ ഏത് രാജ്യത്തെ റസ്റ്റോറന്റിലാണ് കവര്‍ച്ച നടന്നതെന്ന് അറിയില്ല. കൊള്ളക്കാരന് തോക്ക് ചൂണ്ടിയപ്പോഴും കോഴി കഴിക്കുന്ന യുവാവിന്റെ ധൈര്യത്തെ കുറിച്ചാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച.
റസ്റ്ററന്റിലെ മികച്ച ചിക്കനായിരിക്കും യുവാവിനെ ഇത്തരത്തിൽ പെരുമാറാൻ സഹായിച്ചതെന്നാവും ഒരാളുടെ കമന്റ്.