കോഴിക്കോട്: കെപിസിസി അധ്യക്ഷൻ കെ. സുധാകരനെതിരേ പ്രകോപന പരാമർശവുമായി സിപിഎം നേതാവ് കെ.പി. അനിൽകുമാർ.
സുധാകരനെ തല്ലിക്കൊല്ലാൻ കേരളത്തിൽ ആളുകളുണ്ട്. സുധാകരൻ പേപ്പട്ടിയെ പോലെ ആളുകളെ കൊല്ലാൻ നടക്കുകയാണെന്നും അനിൽകുമാർ പറഞ്ഞു.
കൊലകൊല്ലിയുടെ കൊമ്പ് കേരളത്തിന്റെ മണ്ണിൽ കുത്തിക്കാൻ ആണുങ്ങളുണ്ടെന്ന് സുധാകരൻ ഓർക്കണമെന്നും അനിൽകുമാർ പറഞ്ഞു.
കോൺഗ്രസ് പുനസംഘടനയിൽ ഇടഞ്ഞ അനിൽകുമാർ അടുത്തിടെയാണ് കോൺഗ്രസ് വിട്ട് സിപിഎമ്മിൽ എത്തിയത്.