അ​പ​ക​ട നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ൾ ഇ​ല്ല; കെ​പി​ റോ​ഡ് കു​രു​തി​ക്ക​ള​മാ​കു​ന്നു; രണ്ടു മാസത്തിനിടെ  നടന്നത് അമ്പതിലേറെ അപകടങ്ങൾ

കാ​യം​കു​ളം: അ​പ​ക​ട നി​യ​ന്ത്ര​ണ പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പ​ന​ത്തി​ൽ ഒ​തു​ങ്ങി​യ​തോ​ടെ കാ​യം​കു​ളം -പു​ന​ലൂ​ർ കെ.​പി റോ​ഡി​ൽ അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടു​മാ​സ​ത്തി​നു​ള്ളി​ൽ ചെ​റു​തും വ​ലു​തു​മാ​യ അ​ന്പ​തി​ലേ​റെ അ​പ​ക​ട​ങ്ങ​ളി​ലൂ​ടെ നി​ര​വ​ധി പേ​രു​ടെ ജീ​വ​നാ​ണ് ഇ​വി​ടെ പൊ​ലി​ഞ്ഞ​ത്. സ്വ​കാ​ര്യ ബ​സു​ക​ളു​ടേ​യും ടി​പ്പ​റു​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള മ​റ്റ് വാ​ഹ​ന​ങ്ങ​ളു​ടെ​യും അ​മി​ത വേ​ഗ​ത​യും അ​പ​ക​ടം വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​കു​ന്നു​ണ്ട്.

കെ.​പി. റോ​ഡി​ൽ സ്വ​കാ​ര്യ​ബ​സി​ന്‍റെ മ​ത്സ​ര​യോ​ട്ടം ക​ഴി​ഞ്ഞ ദി​വ​സം യാ​ത്ര​ക്കാ​ര​നാ​യ വ​യോ​ധി​ക​ന്‍റെ ന​ട്ടെ​ല്ല് ത​ക​ർ​ത്തി​രു​ന്നു. നൂ​റ​നാ​ട് എ​രു​മ​ക്കു​ഴി സ​ര​സ്വ​തി​യി​ൽ ശി​വ​ശ​ങ്ക​ര​ക്കു​റു​പ്പാ(75)​ണ് പ​രി​ക്കേ​റ്റ് പ​ന്ത​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്ന​ത്. കാ​യം​കു​ളം-​അ​ടൂ​ർ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സി​ലാ​ണ് സം​ഭ​വം.

ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ നൂ​റ​നാ​ട് പ​ത്താം​മൈ​ൽ ജം​ഗ്ഷ​നി​ൽ ചാ​രും​മൂ​ടി​ന് പോ​കാ​നാ​ണ് ഇ​ദ്ദേ​ഹം ബ​സി​ൽ ക​യ​റി​യ​ത്. പി​റ​കി​ലെ സീ​റ്റി​ൽ ഇ​രു​ന്ന ശി​വ​ശ​ങ്ക​ര​ക്കു​റു​പ്പ് പ​റ​യം​കു​ള​ത്തി​ന് കി​ഴ​ക്കു​ഭാ​ഗ​ത്തെ ഹ​ബ്ബി​ൽ ബ​സ് അ​മി​ത​വേ​ഗ​ത​യി​ൽ ക​യ​റി​യ​പ്പോ​ൾ ഉ​യ​ർ​ന്നു​പൊ​ങ്ങി പ്ലാ​റ്റ്ഫോ​മി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ക​ഐ​സ്ആ​ർ​ടി​സി ബ​സി​നെ മ​റി​ക​ട​ക്കാ​നാ​യി​രു​ന്നു സ്വ​കാ​ര്യ ബ​സി​ന്‍റെ മ​ത്സ​ര​യോ​ട്ടം.

സ്വ​കാ​ര്യ ബ​സു​ക​ളു​ടെ മ​ത്സ​ര​യോ​ട്ട​വും ടി​പ്പ​ർ ലോ​റി​ക​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ലും കെ.​പി റോ​ഡി​ൽ അ​റു​തി​യി​ല്ലാ​തെ തു​ട​രു​ന്പോ​ഴും ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​നോ പോ​ലീ​സി​നോ ക​ഴി​യു​ന്നി​ല്ല .അ​പ​ക​ട നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പെ​ടു​ത്താ​ത്ത​താ​ണ് അ​പ​ക​ട​ങ്ങ​ൾ തു​ട​രാ​ൻ പ്രാ​ധാ​ന കാ​ര​ണം.

ചാ​രും​മൂ​ട് ജം​ഗ്ഷ​നി​ലും തി​ര​ക്കേ​റി​യ കു​റ്റി​ത്തെ​രു​വ് ജം​ഗ്ഷ​നി​ലും സ്ഥാ​പി​ച്ചി​ട്ടു​ള്ള സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ മാ​ത്ര​മാ​ണ് കെ.​പി.​റോ​ഡി​ൽ ആ​കെ​യു​ള്ള ഗ​താ​ഗ​ത നി​യ​ന്ത്ര​ണ സം​വി​ധാ​നം. മാ​തൃ​കാ ജം​ഗ്ഷ​നാ​യി പ്ര​ഖ്യാ​പി​ച്ച ചാ​രും​മൂ​ട് ജം​ഗ്ഷ​നി​ൽ സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ തെ​റ്റി​ച്ച് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​യ​തു മൂ​ലം നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് മു​ന്പ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.

സി​ഗ്ന​ൽ തെ​റ്റി​ച്ചു പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി ന​ട​പ​ടി​യെ​ടു​ക്കാ​നാ​യി ജം​ഗ്ഷ​നി​ൽ സി​സി ടി​വി ക്യാ​മ​റ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​തൊ​ന്നും ബാ​ധ​ക​മ​ല്ലെ​ന്ന രീ​തി​യി​ൽ വാ​ഹ​നം ഓ​ടി​ച്ചു പോ​കു​ന്ന​വ​രെ ക​ണ്ടെ​ത്തി ന​ട​പ​ടി എ​ടു​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്ക് ക​ഴി​യു​ന്നു​മി​ല്ല. ചാ​രും​മൂ​ട് ജം​ഗ്ഷ​നി​ൽ സി​ഗ്ന​ൽ സം​വി​ധാ​ന​വും കാ​മ​റ​യും സ്ഥാ​പി​ച്ചെ​ങ്കി​ലും വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗ​ത നി​യ​ന്ത്രി​ക്കാ​ൻ സം​വി​ധാ​ന​മി​ല്ല.

ജം​ഗ്ഷ​നി​ൽ പൊ​ലീ​സ് സേ​വ​ന​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ദി​നം പ്ര​തി അ​പ​ക​ട​ങ്ങ​ൾ കൂ​ടു​ക​യാ​ണ്. . പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ലെ റോ​ഡ​രു​കി​ലെ അ​ന​ധി​കൃ​ത വാ​ഹ​ന പാ​ർ​ക്കിം​ഗും കൂ​ടി​യി​ട്ടു​ണ്ട്. കെ.​പി. റോ​ഡി​ലെ വ​ർ​ധി​ച്ചു വ​രു​ന്ന അ​പ​ക​ട​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​ൻ ശ​ക്ത​മാ​യ ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Related posts