അടൂർ: കെപി റോഡിന്റെ അപാകത സംബന്ധിച്ച് വിജിലൻസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അടൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.നിർമാണ പ്രവർത്തനങ്ങൾ അനന്തമായി നീട്ടിവ്യാപകമായ ക്രമക്കേടുകൾ നടത്തിയാണ് പണി പൂർത്തീകരിച്ചത്. റോഡ് പണി പൂർത്തിയാക്കി രണ്ടു മാസത്തിത് ശേഷം നിർമാണ സ്ഥലത്ത് കുഴി രൂപപ്പെടുകയും റോഡ് ഇടിഞ്ഞ് താഴുകയും ചെയ്തിരുന്നു.
കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ നിരവധി സമരങ്ങൾ റോഡ് പണിയുമായി ബന്ധപ്പെട്ട് നടത്തിയിരുന്നു. ജല അഥോറിറ്റിയും പിഡബ്ല്യുഡി വകുപ്പുകൾ തമ്മിലുള്ള തർക്കം മൂലം പണി വളരെ വൈകിയിരുന്നു. പിന്നീട് യാതൊരു വിധമായ ഗുണനിലവാരവും ഇല്ലാത്ത തരത്തിലാണ് നിർമാണം പൂർത്തിയായത്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.
മണ്ണടി പരമേശ്വരൻ അധ്യക്ഷത വഹിച്ചു. തേരകത്ത് മണി, തോപ്പിൽ ഗോപകുമാർ. ഏഴംകുളം അജു, പഴകുളം ശിവദാസൻ, എസ്. ബിനു, ബിജു വർഗീസ്, ബിജിലി ജോസഫ്, സുധാക്കുറുപ്പ്, ആനന്ദപ്പള്ളി സുരേന്ദ്രൻ, ബിനു ചക്കാല, എ.ഇ. ലത്തീഫ്, ഷിബു ചിറക്കരോട്ട്, ഡി. ശശികുമാർ, രാജേന്ദ്രൻ നായർ, കമറുദീൻ മുണ്ടുതറയിൽ, വാഴുവേലിൽ രാധാകൃഷ്ണൻ, റെജി മാമ്മൻ, ജോയി മണക്കാല, മണ്ണടി മോഹൻ, ശൈലേന്ദ്രനാഥ്, ജോൺക്കുട്ടി, എം.ആർ. ജയപ്രസാദ്, ഉമ്മൻ തോമസ്, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.