കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ളതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിക്കാന്‍ അനുവദിച്ചാല്‍ കേരളം നിശ്ചലമാകുമെന്നും ശശികല പറഞ്ഞു.
ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ മണര്‍കാട് ഭഗവതിക്ഷേത്രമൈതാനത്ത് നടത്തിയ ഹിന്ദു മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശശികല. ‘കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ളത്, നവംബര്‍ അഞ്ചിന് നട തുറന്ന ശേഷം ശബരിമല സന്നിധാനത്ത് സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ അനുവദിച്ചാല്‍ കേരളം നിശ്ചലമാകും. ശബരിമലയില്‍ ആചാരലംഘനം നടത്താന്‍ അനുവദിക്കില്ല’ ശശികല പറഞ്ഞു.