തിരുവനന്തപുരം: സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്നു തന്നെ മാറ്റിയത് അറിയില്ലെന്ന് കെ.പി. സതീശൻ. കേസിൽ യുക്തമായ നിലപാടാണ് സ്വീകിരിച്ചത്. അഴിമതി ആര് കാണിച്ചാലും തെളിയിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ആർക്കൊപ്പമാണെന്ന് പിന്നിട് പ്രതികരിക്കാമെന്നും സതീശൻ പറഞ്ഞു.
സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്ന് കെ.പി. സതീശനെ ഇന്നാണ് മാറ്റിയത്. ബാർ കോഴക്കേസിലെ പബ്ലിക്ക് പ്രോസിക്യൂട്ടറായിരുന്നു സതീശൻ.