പച്ചക്കൊടി വിശി യുഡിഎഫ് ഘടകക്ഷി..! ശശീന്ദ്രൻ മന്ത്രിയാകുന്നതിൽ എതിർപ്പില്ലെന്ന് ലീഗ്; എൻസിപിയാണ് തീരുമാനിക്കേണ്ടതെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദ്

മലപ്പുറം: എ.കെ.ശശീന്ദ്രൻ മന്ത്രിസ്ഥാനത്തേക്ക് തിരികെയെത്തുന്നതിൽ എതിർപ്പില്ലെന്ന് മുസ്‌ലീം ലീഗ്. ആരെ മന്ത്രിയാക്കണമെന്നത് എൻസിപിയാണ് തീരുമാനിക്കേണ്ടതെന്നും ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദ് പറഞ്ഞു.

നേരത്തെ, ശശീന്ദ്രൻ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുന്നതിലെ ധാർമികത ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടയുള്ള കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു.

Related posts