കാശിയുടെ ദൃശ്യവിസ്മയ പശ്ചാത്തലത്തിലൊരുക്കിയ ദേവയാനം ഇന്ന് തിയറ്ററുകളിൽ എത്തുന്നു. മരണഭയം കേന്ദ്രബിന്ദുവാകുന്ന ചിത്രം വേറിട്ടൊരു ദൃശ്യാനുഭവം പ്രദാനം ചെയ്യുന്നു. മരണഭയം വേട്ടയാടുന്ന ദേവമ്മാളായി മലയാളത്തിന്റെ നടനവിസ്മയം കെപിഎസി ലളിത അഭിനയിക്കുന്നു. ആദ്യമായി കെപിഎസി ലളിത നായികയാകുന്ന ചിത്രമെന്ന സവിശേഷതയുമായെത്തുന്ന ദേവയാനം നൃത്തത്തിനും സംഗീതത്തിനും ഏറെ പ്രാധാന്യം നൽകുന്നു.
ഏയ്ഞ്ചൽ ബോയ്സ് ക്രിയേഷൻസിന്റെ ബാനറിൽ അഡ്വ. ഷോബി ജോസഫ് നിർമിക്കുന്ന ചിത്രത്തിന് കഥയെഴുതി സംവിധാനം നിർവഹിക്കുന്നത് സുകേഷ് റോയിയാണ്. തിരക്കഥ, സംഭാഷണം-അഡ്വ.സി.ആർ.അജയകുമാർ, ഛായാഗ്രഹണം-ക്രിഷ് കൈമൾ, എഡിറ്റിംഗ്-ജോണ്‍കുട്ടി, കല-അർക്കൻ, ചമയം-ബിനു കരുമം, കോസ്റ്റ്യും-നാഗരാജ്, പി.ആർ.ഓ-അജയ് തുണ്ട ത്തിൽ, സംഗീതം-ചന്തുമിത്ര, ഗാനരചന-രാജീവ് ആലുങ്കൽ, ആലാപനം-മധു ബാലകൃഷ്ണൻ, ഡോ.സജിത് പെരുന്പാവൂർ, ജയശ്രീ രാജീവ്, പ്രൊ. കണ്ട്രോളർ-സി.ബി.ബദറുദ്ദീൻ, പ്രൊ. എക്സി.-ചന്ദ്രദാസ്, നൃത്തസംവിധാനം-ജയശങ്കർ, സ്റ്റിൽസ്-വിദ്യാസാഗർ, വിതരണം-ഏയ്ഞ്ചൽ ബോയ്സ് ക്രിയേഷൻസ്.
കെ.പി.എ.സി.ലളിതയ്ക്കു പുറമേ കൈലാഷ്, മാളവിക മേനോൻ, സുരാജ് വെഞ്ചാറമൂട്, നീനാക്കുറുപ്പ്, ദേവി അജിത്, കലാശാല ബാബു, ബേബി അക്ഷര, മുൻഷി വേണു, ശാന്തകുമാരി, സരിത എന്നിവരും അഭിനേതാക്കളായെത്തുന്നു.പാലക്കാട്, കൽപ്പാത്തി, ചിറ്റൂർ, കാശി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.