മലയാള സിനിമയില്‍ അര ശതാബ്ദത്തിലേറെയായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് കെപിഎസി ലളിത.
ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകളുടെ കാലം മുതല്‍ക്കേ സിനിമയിലുള്ള കെപിഎസി ലളിത നാടക രംഗത്ത് നിന്നും എത്തിയ താരം കൂടിയാണ്.
നായികയായും അമ്മയായും മുത്തശ്ശിയായും എല്ലാം നിരവധി സിനിമകളില്‍ വേഷമിട്ടിട്ടുള്ള ലളിത അടുത്തിടെ കടുത്ത കരള്‍ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ആയിരുന്നു.
ഇതേത്തുടര്‍ന്ന് കെപിഎസി ലളിതയ്ക്ക് സര്‍ക്കാര്‍ ചികിത്സാ സഹായം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് വലിയ വിവാദങ്ങള്‍ക്കാണ് വഴി തെളിച്ചത്.
ഇത്രയും കാലം സിനിമയില്‍ അഭിനയിച്ച നടിയുടെ പക്കല്‍ പണമുണ്ടെന്നും സര്‍ക്കാര്‍ ചികിത്സ ചിലവ് വഹിക്കേണ്ട കാര്യമുണ്ടോ എന്നുമുള്ള ചോദ്യങ്ങളാണ് ഉയര്‍ന്നത്.
എന്നാല്‍ നടി ആവശ്യപ്പെട്ടത് പ്രകാരമാണ് ചികിത്സ സഹായം ലഭ്യമാക്കുന്നത് എന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞത്.
ഈ അവസരത്തില്‍ നടന്‍ ദിലീപ് പല സാഹചര്യങ്ങളിലും സാമ്പത്തികമായി തന്നെ സഹായിച്ചിട്ടുണ്ടെന്ന് കെപിഎസി ലളിത തുറന്ന് പറഞ്ഞ ഒരു അഭിമുഖം വീണ്ടും വൈറല്‍ ആവുകയാണ്.
അഭിമുഖത്തില്‍ കെപിഎസി ലളിതയുടെ വാക്കുകള്‍ ഇങ്ങനെ…ദിലീപ് എനിയ്ക്ക് മകനെ പോലെയാണ്. അല്ല മകന്‍ തന്നെയാണ്.
എന്റെ ജീവിതത്തില്‍ സാമ്പത്തികമായി ഒരുപാട് വിഷമഘട്ടത്തില്‍ സഹായമായത് നടന്‍ ദിലീപാണ് .
മകളുടെ വിവാഹ നിശ്ചയസമയത്ത് ഒരു രൂപ പോലും എടുക്കാനില്ലാതെ വിഷമിച്ച സമയത്ത് എന്റെ കുഞ്ഞ് വളരെ വലിയ സഹായമാണ് ചെയ്തത്.
എന്റെ മനസ്സ് ഒന്ന് വിഷമിച്ചാല്‍ ഓടിയെത്തുന്നവരില്‍ മുന്നിലാണ് ദിലീപ്. എന്റെ കണ്ണ് നിറയുകയോ സങ്കടപ്പെടുകയോ ചെയ്താല്‍ ഉടന്‍ തന്നെ അവന്റെ വിളി വരും.
എന്താണ് കാര്യമെന്ന് അപ്പോള്‍ തന്നെ തിരക്കും. എന്റെ ആവിശ്യം താന്‍ പറയാതെ തന്നെ അറിഞ്ഞ് സഹായിച്ചിട്ടുണ്ട്.
അതുപോലെ തന്നെ എന്റെ മകളുടെ നിശ്ചയത്തിന് ശേഷവും വിവാഹ സമയത്തും ദിലീപിന്റെ സഹായം എത്തിയിരുന്നു.
ആ സമയത്ത് കയ്യില്‍ ഒരു രൂപ പോലും ഇല്ലാതിരുന്ന സമയത്ത് ദിലീപായിരുന്നു അറിഞ്ഞ് സഹായിച്ചത്.
വിവാഹ സമയത്ത് ഞാന്‍ സാമ്പത്തികമായി ബുദ്ധിമുട്ടുന്നു എന്നറിഞ്ഞപ്പോള്‍ പണം എന്റെ അരികില്‍ എത്തി.
അവന്‍ പറഞ്ഞ് വിടുകയായിരുന്നു. ഇങ്ങനെ സഹായിച്ച അവന്‍ ഒരിക്കലും ആ പണം തിരികെ ചോദിച്ചിട്ടില്ല. ഒരുപാട് കഷ്ടപാടുണ്ട്.
ഇത് എങ്ങനെ വീട്ടുക എന്നറിയില്ല. മകന്‍ സിദ്ധാര്‍ത്ഥിന് അപകടം പറ്റിയപ്പോഴും ദിലീപ് അടക്കം ഒരുപാട് പേര്‍ സഹായിച്ചിട്ടുണ്ടെന്ന് കെപിഎസി ലളിത പറയുന്നു.