ഭരതേട്ടന്റെ ചികിത്സയുമായി ബന്ധപ്പെട്ടു ജയറാം ഒത്തിരി സഹായിച്ചിട്ടുണ്ട്. ഒരിക്കൽ ഒരു ശനിയാഴ്ചയാണ് പറയുന്നത് ബുധനാഴ്ചയാണ് സർജറി, ഉടൻ തന്നെ ഒന്നര ലക്ഷം രൂപ കെട്ടണമെന്ന്.
അങ്ങനെ ഞാൻ മുത്തൂറ്റ് ജോർജിനെ വിളിച്ചു. എങ്ങനെ എങ്കിലും തരപ്പെടുത്തി നൽകാം എന്ന് അദ്ദേഹം അറിയിച്ചു.
ഈ സംഭവം ജയറാം അറിഞ്ഞതോടെ എന്നോട് പറഞ്ഞു ചേച്ചി ഒാക്കെ പറഞ്ഞോളൂ, ചൊവ്വാഴ്ച ഞാൻ പണവുമായി വരും, ബുധനാഴ്ച ചേച്ചി ഓപ്പറേഷൻ ഫിക്സ് ചെയ്തോളാൻ പറഞ്ഞു.
ജയറാം ആ സമയത്ത് പാരീസിലായിരുന്നു. അങ്ങനെ എല്ലാ കാര്യങ്ങൾക്കും എനിക്കൊപ്പം നിന്ന ഒരാളാണ് ജയറാം.
-കെപിഎസി ലളിത