തിരുവനന്തപുരം: ജനപ്രതിനിധിയായും പാർട്ടി ഭാരവാഹിയായും ഒരേസമയം പ്രവർത്തിക്കാൻ കരുക്കൾ നീക്കുന്ന നേതാക്കൾക്കെതിരേ രൂക്ഷ വിമർശനവുമായി കെ.മുരളീധരൻ എംപി. എംഎൽഎയാകാനും എംപിയാവാനും കെപിസിസി ഭാരവാഹിയാകാനും ഒരു കൂട്ടരും ബാക്കിയുള്ളവർ വിറക് വെട്ടാനും വെള്ളം കോരാനും. അതിനോട് തനിക്ക് യോജിപ്പില്ലെന്ന് അദ്ദേഹം പറഞ്ഞു.
താനുൾപ്പെടെയുള്ള എംപിമാർക്കും എംഎൽഎമാർക്കും ധാരാളം ജോലികളുണ്ട്. അതിനിടയിൽ പാർട്ടി ഭാരവാഹിത്വം കൂടി വഹിക്കുന്നത് എളുപ്പമുള്ള കാര്യമല്ല. കെപിസിസി വർക്കിംഗ് പ്രസിഡന്റ് സ്ഥാനം ഒഴിയാനുള്ള തന്റെ താൽപര്യം കോണ്ഗ്രസ് അധ്യക്ഷനെ അറിയിച്ചിട്ടുണ്ടെന്നും മുരളീധരൻ വ്യക്തമാക്കി.
കെപിസിസി പുനസംഘടനയിൽ ജംബോ പട്ടിക വരുന്നതിനേയും മുരളീധരൻ എതിർത്തു. സംഘടന ശക്തിപ്പെടുത്താൻ ഭാരവാഹികളുടെ എണ്ണം കൂട്ടുന്നതിൽ യാതൊരു കാര്യവുമില്ല. എണ്ണം കുറയുന്നതാണ് സംഘനയ്ക്ക് എപ്പോഴും നല്ലതെന്നും മുരളീധരൻ പറഞ്ഞു.