തിരുവനന്തപുരം: അവിശ്വാസ പ്രമേയത്തിൽ സ്വതന്ത്ര നിലപാട് സ്വീകരിച്ച ജോസ് കെ. മാണിയോട് മൃദുസമീപനം വേണ്ടെന്ന് കെപിസിസി.
കേരള കോൺഗ്രസ് ജോസ് വിഭാഗത്തിനെതിരെ കർശന നിലപാട് സ്വീകരിക്കുവാനാണ് രാഷ്ട്രീയകാര്യ സമിതി തീരുമാനിച്ചിരിക്കുന്നത്. സെപ്റ്റംബർ മൂന്നിന് ചേരുന്ന യുഡിഎഫ് യോഗത്തിൽ ജോസ് വിഭാഗത്തിനെതിരെ നടപടി സ്വീകരിക്കും.
അതേസമയം, കേരള കോണ്‍ഗ്രസ് പാര്‍ട്ടിയെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയതാണെന്നും പുറത്താക്കിയതിനു ശേഷം വീണ്ടും അച്ചടക്ക നടപടിയെന്നത് എന്താണെന്ന് മനസിലാകുന്നില്ലെന്നുമാണ് ജോസ് കെ. മാണി പറഞ്ഞത്.
നിയമസഭാ രേഖ പ്രകാരം വിപ്പ് നല്‍കാനുള്ള അധികാരം റോഷി അഗസ്റ്റിനാണെന്നും വിപ്പ് നല്കാന് മുന്നണിയ്ക്ക് അധികാരമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.