തിരുവനന്തപുരം: കെപിസിസി നേതൃയോഗത്തിൽ വി.എം. സുധീരനും കെ. മുരളീധരനും ഉൾപ്പെടെ മുന്‍ പ്രസിഡന്റുമാരെ ക്ഷണിക്കാത്തതിൽ വിമർശനം. ഇന്ന് ചേർന്ന കെപിസിസി നേതൃയോഗത്തിലേക്കാണ് ഇവർക്ക് ക്ഷണമില്ലാതിരുന്നത്. ഇതിനെതിരെ ടി.എൻ പ്രതാപനും ജോൺസൺ എബ്രഹാമും രംഗത്തെത്തി. ഇരുവരും കെപിസിസിയുടെ നടപടിക്കെതിരെ വിമർശനം ഉന്നയിക്കുയും ചെയ്തു.
സാധാരണ നേതൃയോഗം വിളിച്ചാല്‍ മുന്‍ പ്രസിഡന്റുമാരെ ക്ഷണിക്കാറുണ്ട്. എന്നാല്‍ നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന സുധീരനെ ഒഴിവാക്കാന്‍ വേണ്ടിയാണ് ആരേയും ക്ഷണിക്കാതിരുന്നതെന്നാണ് സൂചന.
അതേസമയം നിര്‍വാഹകസമിതിയല്ല, നേതൃയോഗമാണ് ചേരുന്നതെന്നും കെപിസിസി ഭാരവാഹികള്‍ക്ക് പുറമെ ഡിസിസി പ്രസിഡന്റുമാരേയും പാര്‍ലമെന്ററി പാര്‍ട്ടി ഭാരവാഹികളേയും മാത്രമാണ് ക്ഷണിച്ചത് എന്നുമാണ് നേതൃത്വത്തിന്റെ വിശദീകരണം.