കോഴിക്കോട്: സ്വന്തം ആളുകളെ തിരുകിക്കയറ്റാനുള്ള ശ്രമം മൂലം ‘വലുതായ’ ഡിസിസി ഭാരവാഹി പാനൽ പട്ടിക ചുരുക്കിനല്കാന് ഡിസിസി കളോട് കെപിസിസി.
ഭാരവാഹിപട്ടികയിലേക്ക് ഇരട്ടിയോളം ആളുകളുടെ പേരുകളാണ് പുനഃസംഘടനയുടെ ഭാഗമായി ഓരോ ഡിസിസിക ളും നൽകിയിരിക്കുന്നത്.
ജംേബാ പട്ടിക അനുവദിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് വ്യക്തമാക്കിയിരുന്നുവെങ്കിലും അദ്ദേഹം ഉദ്ദേശിച്ച രീതിയിലല്ല കാര്യങ്ങൾ പോകുന്നത്.
എംപി കോക്കസും നേതൃത്വത്തിനെതിരേ അതൃപ്തിയുള്ളവരും പുനഃസംഘടനാ വിഷയം ഹൈക്കമാന്‍ഡില്‍ എത്തിച്ചതോടെ കെപിസിസി നേതൃത്വം പ്രതിരോധത്തിലാണ്.
വലിയ പട്ടിക ഡിസിസി തലത്തില്‍തന്നെ ചുരുക്കിത്തരട്ടെ എന്നാണ് കെപിസിസിയുടെ നിലപാട്. ജില്ലാ നേതൃത്വത്തില്‍നിന്നു പേരു പോകുകയും എന്നാല്‍ കെപിസിസി നേതൃത്വം ആ പേര് വെട്ടുകയും ചെയ്താല്‍ അത് ഭാരവാഹിത്വം മോഹിക്കുന്നവരുടെ നീരസത്തിനു കാരണമാ കും.
ഇതിന്റെ ഉത്തരവാദിത്വം ഡിസിസികളുടെ തലയിലിടാനാണു കെപിസിസി ശ്രമം. ജില്ലാ കമ്മിറ്റികളാകട്ടെ നേരെ തിരിച്ചും ശ്രമിക്കുന്നു. ഫലത്തില്‍ ഹൈക്കമാന്‍ഡ് ഇടപെടലോടെ കെപിസിസിക്ക് തലവേദന കൂടിയിരിക്കുകയാണ്.