തിരുവനന്തപുരം: കെപിസിസി പട്ടിക കോൺഗ്രസിന് കീറാമുട്ടിയാകുന്നു. പട്ടികയ്ക്കെതിരെ വിയോജിപ്പറിയിച്ചു കൂടുതൽ നേതാക്കൾ രംഗത്തെത്തി. പുതുക്കിയ പട്ടിക സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുന്നതിനു മുൻപ് കൂടുതൽ ചർച്ചകൾ വേണമെന്ന് ആവശ്യപ്പെട്ട് കെ.മുരളീധരൻ എംഎൽഎയാണ് ഏറ്റവും ഒടുവിൽ രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം കെപിസിസിക്ക് കത്തയച്ചു.
പട്ടികയിൽ അതൃപ്തിയറിയിച്ച് കെപിസിസി മുൻ അധ്യക്ഷൻ വി.എം.സുധീരൻ, എംപിമാരായ കെ.വി.തോമസ്, ശശി തരൂർ എന്നിവർ നേരത്തെ രംഗത്തത്തിയിരുന്നു. ഗ്രൂപ്പുകളുടെ വീതം വയ്പാണ് ഭാരവാഹിപ്പട്ടികയെന്നും കെപിസിസി അംഗങ്ങളെ തെരഞ്ഞെടുക്കാന്‍ പൊതുമാനദണ്ഡം വേണമെന്നും ചൂണ്ടിക്കാട്ടി സുധീരൻ ഹൈക്കമാഡിന് പരാതി നൽകിയിട്ടുണ്ട്.