തിരുവനന്തപുരം : കെപിസിസി പ്രസിഡന്റ് പ്രഖ്യാപനം വെച്ച് വൈകിപ്പിക്കില്ലെന്ന് സൂചന. പ്രഖ്യാപനം നീണ്ടു പോയാല്‍ അത് പാർട്ടിക്ക് ദോഷം ചെയ്യുമെന്നുള്ളത് കൊണ്ടു തന്നെ ഹൈക്കമാൻഡ് ആരാകും കെപിസിസി പ്രസിന്റെന്നുള്ള കാര്യം ഉടൻ അറിയിക്കാനാണ് സാധ്യത.
മുല്ലപ്പള്ളി രാമചന്ദ്രൻ സ്വയം ഒഴിഞ്ഞ സാഹചര്യത്തിൽ പ്രവർത്തകരുടെ പിന്തുണ കെ. സുധാകരനാണെന്നാണ് ഹൈക്കമാൻഡിന്റെ വിലയിരുത്തൽ. എന്നാൽ അദ്ദേഹത്തിന്റെ ശൈലി ഭാവിയിൽ പാർട്ടിക്ക് വിനയാകുമെന്നാണ് ചില നേതാക്കൾ നേതൃത്വത്തെ അറിയിച്ചത്.
കെ.ബാബുവിന്റെയും കൊടിക്കുന്നിൽ സുരേഷിന്റെയും അടൂർ പ്രകാശിന്റെയും പേരുകൾ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണനയിലുണ്ടെന്നാണ് സൂചന.