കെപിസിസി കസേരകളി അവസാനം ഭൂരിപക്ഷ-ന്യൂനപക്ഷം തമ്മിൽ..! പ്രതിപക്ഷനേതാവ് ഭൂരിപക്ഷ  സമുദായത്തിൽ നിന്നെങ്കിൽ  ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​ൽ നി​ന്നായിരിക്കണം കെപിസിസി പ്രസിഡന്‍റ്; അവസാന  പട്ടിക ഇങ്ങനെ…

എം.​ജെ ശ്രീ​ജി​ത്ത്

തി​രു​വ​ന​ന്ത​പു​രം: കെ​പി.​സി.​സി പ്ര​സി​ഡ​ന്‍റ് ഉ​ട​നെ​ന്ന് സൂ​ച​ന. ഹൈ​ക്ക​മാ​ന്‍റ് ഡി.​സി.​സി. പ്ര​സി​ഡ​ന്‍റു​മാ​രു​ടേ​യും മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടേ​യും അ​ഭി​പ്രാ​യം തേ​ടി. പു​തി​യ പ്ര​സി​ഡ​ന്‍റ് ഉ​ട​ൻ വേ​ണ​മെ​ന്ന ആ​വ​ശ്യം സം​സ്ഥാ​ന​ത്തു നി​ന്ന് വീ​ണ്ടും ശ​ക്ത​മാ​യ ഘ​ട്ട​ത്തി​ലാ​ണ് 14 ജി​ല്ല​യി​ലേ​യും പ്ര​സി​ഡ​ന്‍റു​മാ​രോ​ടും മു​തി​ർ​ന്ന നേ​താ​ക്ക​ളോ​ടും പു​തി​യ കെപിസി​സി പ്ര​സി​ഡ​ന്‍റ് ആ​രാ​ക​ണ​മെ​ന്ന അ​ഭി​പ്രാ​യം തേ​ടി​യ​ത്.

പു​തി​യ പ്ര​സി​ഡ​ന്‍റി​നെ പ്ര​ഖ്യാ​പി​ക്കു​ന്ന​ത് വൈകുന്നത് ലോ​ക്സ​ഭാ തെ​ര​ഞ്ഞ​ടു​പ്പു ഒ​രു​ക്ക​ങ്ങ​ളെ ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക ശ​ക്ത​മാ​യി ത​ന്നെ ഹൈ​ക്ക​മാ​ന്‍റി​നു മു​ന്നി​ലെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ.​ഐ.​സി.​സി ജന.സെ​ക്ര​ട്ട​റി മു​കു​ൾ വാ​സ്നി​ക്കി​നോ​ട് പു​തി​യ പ്ര​സി​ഡ​ന്‍റി​നെ സം​ബ​ന്ധി​ച്ച ചു​രു​ക്ക​പ്പ​ട്ടി​ക ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ബെ​ന്നി​ബ​ഹന്നാ​ൻ, വി.​ഡി സ​തീ​ശ​ൻ,കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, കെ ​സു​ധാ​ക​ര​ൻ എ​ന്നി​വ​രു​ടെ പേ​രാ​ണ് അ​വ​സാ​ന പ​ട്ടി​ക​യി​ൽ ഉ​ള്ള​ത്.

ബെ​ന്നി​ ബ​ഹന്നാ​നോ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നോ പ്ര​സി​ഡ​ന്‍റാ​കാ​നാ​ണ് കൂ​ടു​ത​ൽ സാ​ധ്യ​ത. ജാ​തി സ​മ​വാ​ക്യ​വും ബെ​ന്നി​യ്ക്കാ​ണ് മു​ൻ​തൂ​ക്കം ന​ൽ​കു​ന്ന​ത്. ഭൂ​രി​പ​ക്ഷ സ​മു​ദാ​യ​ത്തി​ൽ നി​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല പ്ര​തി​പ​ക്ഷ നേ​താ​വ് ആ​യ സ്ഥി​തി​യ്ക്ക് ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​ൽ നി​ന്ന് ഒ​രാ​ളെ പ്ര​സി​ഡ​ന്‍റാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് എ ​ഗ്രൂ​പ്പു മു​ന്നോ​ട്ടു വ​യ്ക്കു​ന്ന​ത്.

കെപിസിസി പ്ര​സി​ഡ​ന്‍റും പ്ര​തി​പ​ക്ഷ നേ​താ​വും ഒ​രേ വി​ഭാ​ഗ​ത്തി​ൽ നി​ന്ന് വ​ന്നാ​ൽ അ​തു തെ​ര​ഞ്ഞെ​ടു​പ്പി​നെ ബാ​ധി​ക്കു​മെ​ന്ന് മു​ൻ ക​ണ​ക്കു​വ​ച്ചു ത​ന്നെ എ ​ഗ്രൂ​പ്പ് ഹൈ​ക്ക​മാ​ന്‍റി​നെ ബോ​ധ്യ​പ്പെ​ടു​ത്തി​ക്ക​ഴി​ഞ്ഞു. കൂ​ടാ​തെ എ ​ഗ്രൂ​പ്പി​ന് കാ​ര്യ​മാ​യ സ്ഥാ​ന​ങ്ങ​ളൊ​ന്നും ത​ത്കാ​ലം നി​ല​വി​ല്ല. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​റ്റിം​ഗ് എംഎ​ൽഎ ആ​യി​രു​ന്ന ബെ​ന്നി​യെ മാ​റ്റി​യാ​ണ് പി.​ടി തോ​മ​സി​നെ തൃ​ക്കാ​ക്ക​ര​യി​ൽ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​ത്.

ഇ​തു​കൊ​ണ്ട് ബെ​ന്ന​ിയെ ത​ന്നെ പ്ര​സി​ഡ​ന്‍റാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​മ്മ​ൻ​ചാ​ണ്ടി ത​ന്നെ ഹൈ​ക്ക​മാ​ന്‍റി​നു മു​ന്നി​ൽ വ​ച്ചി​ട്ടു​ണ്ട്. ഉ​മ്മ​ൻ​ചാ​ണ്ടി കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം കൂ​ടി ആയ സ്ഥിതിക്ക് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​വ​ശ്യ​ത്തെ ഹൈ​ക്ക​മാ​ന്‍റി​ന് അ​ത്ര​വേ​ഗം ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ല.

ആ​ന്‍റ​ണി​യു​ടെ പി​ന്തു​ണ​യാ​ണ് നി​ർ​ണാ​യ​ക​മാ​കു​ക. ആ​ന്‍റ​ണി​യ്ക്ക് ബെ​ന്നി​യോ​ടും മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നോ​ടും എ​തി​ർ​പ്പി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വ​രി​ൽ ഒ​രാ​ൾ കെ​പിസിസി പ്ര​സി​ഡ​ന്‍റാ​കു​മെ​ന്ന സൂ​ച​ന ത​ന്നെ​യാ​ണ് ഹൈ​ക്ക​മാ​ന്‍റ് വൃ​ത്ത​ങ്ങ​ളും ന​ൽ​കു​ന്ന​ത്.

തീ​രു​മാ​നം അ​ധി​കം വൈ​കി​ല്ലെ​ന്നും പ്ര​ഖ്യാ​പ​നം ഉ​ട​നു​ണ്ടാ​കു​മെ​ന്നാ​ണ് ഹൈ​ക്ക​മാ​ന്‍റ് വൃ​ത്ത​ങ്ങ​ളി​ൽ നി​ന്നും രാ​ഷ്ട്ര​ദീ​പി​ക​യ്ക്ക് ല​ഭി​ച്ച വി​വ​രം. നേ​ര​ത്തെ പ്ര​സി​ഡ​ന്‍റു സ്ഥാ​ന​ത്തേ​യ്ക്കു പ​റ​ഞ്ഞു കേ​ട്ട പേ​രു​ക​ളി​ൽ മു​ൻ​പ​ന്തി​യി​ലാ​യി​രു​ന്ന കെ ​സു​ധാ​ക​ര​ൻ പ​ട്ടി​ക​യി​ൽ അ​വ​സാ​ന​ത്തെ സ്ഥാ​ന​ത്താ​ണ്.

സു​ധാ​ക​ര​നെ പ്ര​സി​ഡ​ന്‍റാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി കെപിസിസി ആ​സ്ഥാ​ന​ത്തി​ന്‍റെ മു​ന്നി​ല​ട​ക്കം ഫ്ള​ക്സു​ക​ളും പോ​സ്റ്റ​റു​ക​ളും പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തി​ൽ ഹൈ​ക്ക​മാ​ന്‍റി​ന് വ​ലി​യ അ​തൃ​പ്തി​യാ​ണ്. ഇ​തി​നു പു​റ​മെ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ളി​ൽ സു​ധാ​ക​ര​നെ പ്ര​സി​ഡ​ന്‍റാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള മെ​സേ​ജു​ക​ൾ നി​റ​ഞ്ഞ​ത് രാ​ഹു​ലി​നെ ചൊ​ടി​പ്പി​ച്ചി​രു​ന്നു.

ഇ​തി​നു പി​ന്നി​ൽ സു​ധാ​ക​ര അ​നു​കൂ​ലി​ക​ളെ​ന്ന് ബോ​ധ്യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ക്കാ​ര്യ​ത്തി​ലു​ള്ള അ​തൃ​പ്തി സു​ധാ​ക​ര​നെ ഹൈ​ക്ക​മാ​ന്‍റ് ഡെ​ൽ​ഹി​യി​ൽ വി​ളി​പ്പി​ച്ചു ത​ന്നെ അ​റി​യി​ച്ചി​രു​ന്നു. ഇ​താ​ണ് സു​ധാ​ക​ര​നെ മു​ന്നി​ൽ നി​ന്നു പി​ന്നി​ലേ​യ്ക്ക് കൊ​ണ്ടെ​ത്തി​ച്ചി​രി​ക്കു​ന്ന​ത്.

പി​ന്നെ സാ​ധ്യ​ത​യു​ള്ള​വ​രി​ൽ വി​ഡി സ​തീ​ശ​നും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷു​മാ​ണ്. പി​ന്നോ​ക്ക ജാ​തി​യി​ൽ​പ്പെ​ട്ട നേ​താ​വെ​ന്ന പ​രി​ഗ​ണ​ന​യും ഹൈ​ക്ക​മാ​ന്‍റ് വൃ​ത്ത​ങ്ങ​ളു​മാ​യു​ള്ള ബ​ന്ധ​വു​മാ​ണ് സു​രേ​ഷി​നേ​യും അ​ന്തി​മ​പ​ട്ടി​ക​യി​ൽ എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്.

സ​തീ​ശ​ൻ പ്ര​സി​ഡ​ന്‍റാ​കു​ന്ന​തി​നോ​ടാ​ണ് രാ​ഹു​ലി​ന് താ​ത്പ​ര്യം. ചെ​ന്നി​ത്ത​ല പ്ര​തി​പ​ക്ഷ നേ​താ​വാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​തേ വി​ഭാ​ഗ​ത്തി​ൽ നി​ന്നും ഗ്രൂ​പ്പി​ൽ നി​ന്നും ഒ​രാ​ളെ പ്ര​സി​ഡ​ന്‍റാ​ക്കി​യാ​ൽ അ​തു ഗു​ണ​ചെ​യ്യി​ല്ലെ​ന്ന അ​ഭി​പ്രാ​യം ഹൈ​ക്ക​മാ​ന്‍റി​നു മു​ന്നി​ലു​ണ്ട്.

ഇ​തു എ ​ഗ്രൂ​പ്പി​നെ ചൊ​ടി​പ്പി​ക്കാ​നും ഇ​ട​യാ​ക്കും. ഇ​താ​ണ് സ​തീ​ശ​നു മു​ന്നി​ലു​ള്ള വ​ലി​യ ത​ട​സം. ഇ​തു മ​റ​ക​ട​ന്ന് സ​തീ​ശ​ന് പ്ര​സി​ഡ​ന്‍റാ​ക​ണ​മെ​ങ്കി​ൽ രാ​ഹു​ൽ ത​ന്നെ തീ​രു​മാ​ന​മെ​ടു​ക്ക​ണം.

Related posts