ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി. ഡി. സതീശന് വാര്‍ത്താ സമ്മേളനത്തിലെത്താൻ വൈകിയതിൽ നീരസം പ്രകടിപ്പിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്. ആലപ്പുഴയിലെ സമരാഗ്നിപരിപാടിക്കിടെയാണ് കെപിസിസി പ്രസിഡന്റ് പ്രതിപക്ഷ നേതാവിനെ അപമാനിച്ചത്. വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് 20 മിനിറ്റ് വൈകിയാണ് എത്തിയത്. ഇതോടെ സുധാകരന് അസ്വസ്ഥനാകുകയായിരുന്നു.
സതീശൻ വൈകിയതിനെ സംബന്ധിച്ച് ഡിസിസി പ്രസിഡന്റ് ബി. ബാബു പ്രസാദിനോട് സുധാകരന് ദേഷ്യം പ്രകടിപ്പിച്ചു. അതോടൊപ്പം അസഭ്യവാക്കും അദ്ദേഹം ഉപയോഗിച്ചു. ഷാനിമോള്‍ ഉസ്മാന് ഇടപെട്ട് മാധ്യമങ്ങളുടെ മൈക്ക് ഓണ്‍ ആണെന്ന് സുധാകരനെ ഓര്‍മിപ്പിച്ചു. ഇതോടെയാണ് സംസാരം അവസാനിപ്പിച്ചത്.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് വേളയില്‍ വാര്‍ത്താ സമ്മേളനത്തിനിടെ ഇരുവരും മൈക്കിന് വഴക്കുണ്ടാക്കിയത് വലിയ ചര്‍ച്ചയായിരുന്നു.