കൊച്ചി : തുടക്കത്തിലെ പുറത്തെടുത്ത ആക്രമണവീര്യം കളഞ്ഞുകുളിച്ച് സെന്‍ട്രല്‍ എക്സൈസ് തോല്‍വി ഏറ്റുവാങ്ങി. കൊച്ചി അംബേദ്ക്കര്‍ സ്റ്റേഡിയത്തില്‍ നടന്ന കേരള പ്രീമിയര്‍ ലീഗ് ഫുട്ബോളിലെ രണ്ടാം മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് കേരള പോലീസാണ് ആതിഥേയരെ തകര്‍ത്തത്.
17ാം മിനിട്ടില്‍ ജിംഷാദും 46ാം മിനിറ്റില്‍ ഫിറോസും പോലീസിനുവേണ്ടി ഗോള്‍ വല കുലുക്കി. ആദ്യമത്സരത്തില്‍ തൃശൂര്‍ എഫ്സിയോട് തോറ്റ കേരള പോലീസിന്റെ ആദ്യ ജയമാണിത്. എക്സൈസിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയും.
കളിയുടെ തുടക്കത്തില്‍ സെന്‍ട്രല്‍ എക്സൈസ് മികച്ച മുന്നേറ്റങ്ങള്‍ നടത്തിയിരുന്നു. മികച്ച ബോള്‍ പൊസഷനും മുന്നേറ്റങ്ങളുമായി എക്സൈസ് താരങ്ങള്‍ പോലീസ് ബോക്സിലേക്ക് കടന്നുകയറിയെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. തുറന്ന അവസരങ്ങള്‍ പോലും മുതലാക്കാന്‍ എക്സൈസ് മുന്നേറ്റക്കാര്‍ക്കു സാധിച്ചില്ല. പന്തു വലയിലാക്കുന്നതില്‍ സ്ട്രൈക്കര്‍മാര്‍ക്ക് പിഴച്ചതോടെ എക്സൈസിന്റെ മാനസികാധിപത്യം തകര്‍ന്നു.