ഇരിങ്ങാലക്കുട: കെപിഎൽ ശുദ്ധി വെളിച്ചെണ്ണയുടെ പേര് ദുരുപയോഗിച്ച് വിപണിയിൽ ഉത്പന്നങ്ങൾ വിറ്റ അപരന്മാർക്ക് ഭക്ഷ്യസുരക്ഷാ വിഭാഗം പിഴചുമത്തി. ഇത്തരം വ്യാജ ബ്രാൻഡുകളെല്ലാം അധികൃതർ നിരോധിച്ചിട്ടുണ്ട്.
കെപിഎൽ ശുദ്ധിയോട് സാമ്യമുള്ള പേരുകളിൽ നിലവാരമില്ലാത്ത മായം കലർന്ന എണ്ണയായിരുന്നു അപരന്മാർ വിപണിയിലിറക്കിയത്. ഇതിനെതിരേ പരാതി ഉയർന്നതോടെയാണ് ഭക്ഷ്യസുരക്ഷ വിഭാഗം പരിശോധന നടത്തി വ്യാജന്മാരെ പിടിച്ചത്.
1941-ൽ ഇരിങ്ങാലക്കുട ആസ്ഥാനമായി തുടങ്ങിയ കെപിഎൽ ഓയിൽ മിൽസ് നിരവധി ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നുണ്ട്. സണ്‍ഫ്ലവർ ഓയിൽ, തവിടെണ്ണ, എള്ളെണ്ണ, തേങ്ങാ പാൽ പൊടി, അച്ചാറുകൾ തുടങ്ങി നിരവധി ഉത്പന്നങ്ങൾ കെപിഎൽ ഓയിൽ മിൽസിന്േറതായി വിപണിയിലുണ്ട്.
യുഎഇ, ഖത്തർ, കുവൈറ്റ്, ബഹ്റിൻ, തെക്കു-കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ, അഫ്രിക്ക, യുഎസ്എ, യൂറോപ്പ് എന്നിവടങ്ങളിലേക്ക് കെപിഎൽ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്.