കെപിഎസി ലളിത ചികില്‍സാ ചിലവ് സര്‍ക്കാര്‍ ഏറ്റെടുത്തതിനെതിരേ വിമര്‍ശവുമായി എഴുത്തുകാരിയായ ഈവ ശങ്കര്‍.
450 ഓളം സിനിമകളില്‍ നല്ല വേഷങ്ങള്‍ ചെയ്ത് മോശമല്ലാത്ത പ്രതിഫലവും വാങ്ങിയ നടിയുടെ ചികിത്സ ചിലവ് ഖജനാവിലെ പണം എടുത്ത് സര്‍ക്കാര്‍ നടത്തേണ്ട ആവശ്യം എന്താണെന്ന് ഈവ ചോദിക്കുന്നു.
നിരവധി പേരാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. കരൾ രോഗം ബാധിച്ചു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കെപിഎസി ലളിത.
പോസ്റ്റിന്റെ പൂർണരൂപം
ഇദ്ദേഹം നല്ലൊരു അഭിനേത്രിയാണ്,
അസുഖം ഭേദമായി ജീവിതത്തിലേക്ക് എത്രയും പെട്ടന്ന് തിരിച്ചു വരാൻ ആത്മാർഥമായി പ്രാർത്ഥിക്കുന്നു..
പക്ഷെ ഇവരുടെ ചികിത്സ സർക്കാർ ഏറ്റെടുത്തതിന്റെ പൊരുൾ മനസിലായിട്ടില്ല.
ഇത്രയും വർഷങ്ങൾ സിനിമയിൽ അഭിനയിച്ചിട്ടും ഇവർക്ക് ചികിൽസിക്കാൻ കാശില്ലേ???
മകൻ നടനും സംവിധായകനുമാണ്,
മാത്രമല്ല, മകനും മകളും സാമ്പത്തിക ഭദ്രതയുള്ളവരാണ്.പിന്നെ എന്ത് അടിസ്ഥാനത്തിലാണ് ഈ സഹായം govtment നൽകുന്നത്.
സിനിമ ക്കാരുടെ സംഘടന യായ അമ്മയോ അല്ലെങ്കിൽ സഹായിക്കാൻ കഴിവുള്ള കോടിശ്വരന്മാരായ നടന്മാരും നടികളും ഉള്ളപ്പോൾ പാവപെട്ടവരുടെ നികുതി പണം എടുത്തു ധാനികയായ ഇവർക്കു നൽകേണ്ട കാര്യമെന്താണ്??
കോവിഡ് എന്നാ മഹാ മാരിയിലൂടെയാണ് ഓരോ മനുഷ്യനും കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്,
ഈ അവസ്ഥയിൽ ജീവിക്കാൻ കഴിയാതെ മരുന്നോ ആഹാരമോ മേടിക്കാൻ കഴിവില്ലാത്ത ഒരുപാടു പേർ വല യുന്നുണ്ട്. അവരോടൊന്നും തോന്നാത്ത എന്ത് മെന്മയാണ് നിങ്ങൾ ഇവരിൽ കാണുന്നത്??
എന്താണ് ഇവർ സമൂഹത്തിനു വേണ്ടി ചെയ്തത്? ജനങ്ങളെ പറ്റിച്ചു ഒരു പരസ്യം ചെയ്തു അതാണോ നിങ്ങൾ ഇവരിൽ കാണുന്ന മേന്മ??
Sidharth Bharathan, താങ്കൾ എന്റെ fb സുഹൃത്ത് ആണെന്നെനിക്കറിയാം,
താങ്കളുടെ അമ്മയെ നോക്കാൻ താങ്കൾ പ്രാപ്തൻ അല്ല എന്നുണ്ടോ???
താങ്കൾ ഒന്ന് ചുറ്റിലും,ഒന്ന് കണ്ണോടിച്ചു നോക്ക്, വളരെയേറെ കഷ്ടപ്പെടുന്ന, നരകിച്ചു ജീവിക്കുന്ന ഒരുപാടു മനുഷ്യ ജീവിതങ്ങളെ കാണാം..
താങ്കൾ ഇത് നിഷേധിക്കുന്നതാവും ഉചിതം..
നികുതിയിൽ നിന്നും നിങ്ങൾക്കു വെച്ച് നീട്ടുന്ന ഈ കാശിനു ഓരോ പാവപെട്ട മനുഷ്യന്റെ വിയർപ്പും കണ്ണീരും ഉണ്ട്…
അത് മറക്കരുത്…