ആളൂർ: ലിംഗ സമത്വത്തിനുവേണ്ടി ആദ്യമായ് ശബ്ദമുയർത്തി സ്ത്രീകൾക്ക് മാറ് മറക്കാനുള്ള അവകാശത്തിനും, അവകാശ പോരാട്ടങ്ങൾക്കു നേതൃത്വം കൊടുത്ത് നവോഥാന നായകനാണ് അയ്യങ്കാളിയെന്നും കെപിഎംഎസ് സംസ്ഥാന അസി. സെക്രട്ടറി ബൈജു കലാശാല പറഞ്ഞു.
ആളൂരിൽ നടന്ന കെപിഎംഎസ് ജില്ലാ കണ്വൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് വി. ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി.എസ്. റെജികുമാർ, പി.എ. അജയഘോഷ്, ശാന്താഗോപാലൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.എസ്. രാജു, ഐ.എ. ബാലൻ, പഞ്ചമി കോഡിനേറ്റർ ടി.ആർ. ഷെർളി,സുനിത സജീവൻ, സുബ്രൻ കൂട്ടാല, പി.എ. രവി, പി.എ. ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു.