തിരുവനന്തപുരം: മുൻമന്ത്രിയും മുതിർന്ന രാഷ്ട്രീയനേതാവുമായ കെ.ആർ. ഗൗരിയമ്മയുടെ ആരോഗ്യനില അതീവഗുരുതരം.
ഗൗരിയമ്മയെ വീണ്ടും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. പനിയും മൂത്രാശയ സംബന്ധമായ രോഗവുംമൂലം കഴിഞ്ഞ മാസം 22 ന് ആണ് ഗൗരിയമ്മയെ തിരുവനന്തപുരം പിആർഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യനിലയിൽ പുരോഗതിയുണ്ടായിരുന്നു. ഇതോടെ തീവ്രപരിചരണ വിഭാഗത്തിൽനിന്നും മുറിയിലേക്ക് മാറ്റുകയും ചെയ്തു.
102 വയസുള്ള ഗൗരിയമ്മ ഏപ്രിൽ ആദ്യം ആലപ്പുഴയിൽനിന്ന് തിരുവനന്തപുരത്തെ ബന്ധുവീട്ടിലേക്ക് താമസം മാറ്റിയിരുന്നു.