കോട്ടയം: മലയാള സിനിമയിലെ വനിതാ സംഘടനയായ ഡബ്ലുസിസിക്ക് പിന്തുണയുമായി പ്രമുഖ എഴുത്തുകാരി കെ.ആര്‍ മീര രംഗത്ത്. ഈ സഹസ്രാബ്ദത്തിലെ തന്നെ ഏറ്റവും വലിയ ചുവടുവയ്പ്പാണ് ഡബ്ലുസിസിയുടെ രൂപീകരണമെന്നാണ് മീര പറയുന്നത്. മമ്മൂട്ടി ചിത്രം കസബക്കെതിരെ സംസാരിച്ച നടി പാര്‍വതിക്കെതിരെയും പാര്‍വതിയുടെ ചിത്രത്തിനെതിരെയും നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെയായിരുന്നു കെ.ആര്‍ മീരയുടെ ഫേസ്ബുക്ക് പോസ്റ്റ്. ആസൂത്രിതമായി പേജ് ഡിസ്‌ലൈക്ക് ചെയ്യുന്നതും അംഗങ്ങളെ തെറി വിളിക്കുന്നതും കൊണ്ട് പ്രയോജനമൊന്നുമില്ല. കണ്ണു കുത്തിപ്പൊട്ടിച്ചെന്നു കരുതി കാഴ്ചപ്പാട് ഇല്ലാതാകുമോ എന്നാണ് കെ.ആര്‍ മീരയുടെ ചോദ്യം.
മീരയുടെ ഫേസ്ബുക്ക് പോസ്റ്റ്: