തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനി ഡയറക്ടർ ഡോ.ദിവ്യ എസ്.അയ്യർ സ്നേഹാദരങ്ങളോടെ മുൻ മന്ത്രി കെ.രാധാകൃഷ്ണനെ ആശ്ലേഷിച്ച ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. ഈ ചിത്രം ഇത്രയേറെ ആഘോഷിക്കപ്പെടുമെന്ന് ദിവ്യയും ഇത്രയേറെ ഓർത്തില്ല.
മന്ത്രി സ്ഥാനത്തുനിന്നു രാധാകൃഷ്ണന് രാജിവച്ച ദിവസം ദിവ്യ ഭര്‍ത്താവ് കെ.എസ് ശബരീനാഥനും കുടുംബാംഗങ്ങള്‍ക്കുമൊപ്പം മന്ത്രി വസതിയില്‍ എത്തിയപ്പോഴാണ് ഈ ചിത്രം പകര്‍ത്തിയത്.
ഏറെ ഇഷ്ടവും ബഹുമാനവും തോന്നുന്നൊരാളെ ധൈര്യമായി ആശ്ലേഷിക്കാൻ മലയാളി സ്ത്രീകൾക്കു കഴിയാറില്ല എന്ന് ചിത്രത്തിനി താഴെ നിരവധി ആളുകൾ കുറിച്ചു.