കോഴിക്കോട്: കെ-റെയിലിന്റെ ഭാഗമായി കല്ലിടാനും സര്‍വെയ്ക്കും എത്തുന്ന സംഘത്തെ പ്രതിരോധിക്കാന്‍ ‘കരുതൽ പട’ രൂപവത്കരിച്ച് കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി .
കെ-റെയില്‍ വിരുദ്ധ പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കെ-റെയില്‍ ഇരകളെ സഹായിക്കാനും സംരക്ഷിക്കാനും ഒരു 11 അംഗ ‘കരുതല്‍ പട’ രൂപവത്കരിച്ചതായി ഡിസിസി നേതാക്കൾ തന്നെയാണ് അറിയിച്ചത്.
ഇതിന്റെ ഭാഗമായി കോൾ സെന്ററും . (93875 55656, 98479 42333)ഡിസിസി ആരംഭിച്ചിട്ടുണ്ട്.
‘കരുത്തേകാന്‍ കരുതലാവാന്‍’ എന്നതാണ് കരുതൽ പടയുടെ രൂപവത്കരണത്തിന് പിന്നിലെ ഉദ്ദേശം.
സർവേയ്ക്കും കല്ലിടാനും വരുന്ന ഉദ്യോഗസ്ഥ സംഘത്തെ പ്രതിരോധിക്കാൻ കെ-റെയിൽ ഇരകളോടൊപ്പം കരുതൽ പടയിലെ അംഗങ്ങളുണ്ടാവും.