കോട്ടയം: പാലാ സെന്റ് തോമസ് കോളജ് ഓൾഡ് സ്റ്റുഡൻസ് വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ കെ-റെയിൽ വിരുദ്ധ സമരത്തിൽ പങ്കെടുക്കുന്നവരിൽ ഒരാൾക്ക് സ്വർണനാണയം സമ്മാനമായി നൽകുന്നു.
ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകുന്നവരിൽ നിന്നും നറുക്കിട്ട് തെരഞ്ഞെടുക്കുന്ന ഒരാൾക്കാണ് സമ്മാനം.
മണ്ണുത്തി മുതൽ വടക്കഞ്ചേരി വരെ 30 കിലോമീറ്റർ ദേശീയ പാത വികസനത്തിനു മൂന്നു വർഷ കാലാവധിക്ക് കരാർ വച്ചിരുന്നുവെങ്കിലും പൂർത്തിയാക്കാൻ 13 വർഷം വേണ്ടി വന്നു ഈ സാഹചര്യത്തിൽ കെ-റെയിലിന്റെ 600 കിലോമീറ്റർ പൂർത്തിയാക്കൻ എത്ര വർഷം വേണ്ടി വരുമെന്നാണ് ഒന്നാമത്തെ ചോദ്യം.
കെ-റെയിൽ വന്നാൽ തെക്കു നിന്നും വടക്കോട്ടായിരിക്കും. കേരളത്തിൽ കിഴക്കു നിന്നും പടിഞ്ഞാറോട്ടൊഴുകുന്ന എത്ര നദികളിൽ വെള്ളപ്പൊക്കമുണ്ടാകാൻ കെ-റെയിൽകാരണമാകുമെന്നാണ് രണ്ടാമത്തെ ചോദ്യം.
ഉത്തരങ്ങൾ പേരും മേൽവിലാസവും ഫോണ് നന്പരും സഹിതം സമരവേദിയിലെ പെട്ടിയിൽ നാളെ രാവിലെ 10മുതൽ 12 വരെ സമരത്തിൽ പങ്കെുടക്കുന്നവർക്ക് നിക്ഷേപിക്കാമെന്ന് അസോസിയേഷൻ സെക്രട്ടറി ജയിംസ് പാന്പയ്ക്കൽ അറിയിച്ചു