തിരുവനന്തപുരം: സംസ്ഥാനത്തിന്റെ മൊത്തം കടം 3,32291 കോടി രൂപയെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാലിനുവേണ്ടി ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ നിയമസഭയെ അറിയിച്ചു.
സാന്പത്തിക സ്ഥിതി സംബന്ധിച്ച് ധവളപത്രം ഇറക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം സഭയെ അറിയിച്ചു. കടം വർധിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
നികുതി പിരിവ് ഊർജിതമാക്കും. കോവിഡും പ്രളയവും സാന്പത്തിക സ്ഥിതിയെ ബാധിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.
കെ-റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുമെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
സാന്പത്തിക പ്രതിസന്ധിയുണ്ടെ ങ്കിലും കെ-റെയിലിൽ നിന്നും പിൻമാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കല്ലിടലിനായി ഇതുവരെ ചെലവായത് 1.33 കോടി രൂപ
തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയിൽ വിദേശ വായ്പ അനുവദിക്കാൻ കേന്ദ്രസർക്കാരിന്റെ ശിപാർശയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ രേഖാമൂലം വ്യക്തമാക്കി.
പദ്ധതിയുടെ കല്ലിടലിനായി 1.33 കോടി രൂപ ചെലവായതായും അദ്ദേഹം വ്യക്തമാക്കി.
നീതി ആയോഗ്, കേന്ദ്ര റെയിൽവേ മന്ത്രാലയം, ഡിപ്പാർട്മെന്റ് ഓഫ് എക്സ്പെൻഡിച്ചർ എന്നീ വകുപ്പുകൾ ആണ് പദ്ധതിക്ക് വിദേശ വായ്പ പരിഗണിക്കാമെന്ന് കേന്ദ്ര സാന്പത്തിക കാര്യ മന്ത്രാലയത്തിന് ശിപാർശ നൽകിയിരിക്കുന്നത്.
ഇക്കാര്യത്തിൽ സാമന്പത്തിക കാര്യ മന്ത്രാലയം തീരുമാനമെടുത്ത് കാബിനറ്റിന്റെ പരിഗണനയ്ക്ക് വിടും.
സാമൂഹിക ആഘാത പഠനത്തിന്റെ ഇതുവരെ 19, 691 കല്ലുകളാണ് സ്ഥാപിക്കാനായി വാങ്ങിയതെന്നും ഇതുവരെ 6, 744 എണ്ണം സ്ഥാപിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.