തിരുവനന്തപുരം: വാർത്ത റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ മാധ്യമപ്രവർത്തക വിനീത വി. ജിക്കെതിരെ കേസെടുത്തത് പരിശോധിക്കുമെന്ന് മന്ത്രി കെ രാജൻ. മാധ്യമപ്രവർത്തകരെ വേട്ടയാടുക എന്നത് ഇടതുപക്ഷത്തിന്റെ ശൈലി അല്ല.
പോലീസ് ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള നടപടിയെടുക്കുന്നതെന്നും ഇതിനു പിന്നിൽ സർക്കാരല്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവർത്തകയ്ക്കെതിരെ കേസെടുത്ത സംഭവത്തെ കുറിച്ച് കൂടുതൽ പരിശോധിച്ച് മറുപടി പറയാമെന്ന് മന്ത്രി പ്രതികരിച്ചു.
അതേസമയം, നവകേരള സദസിന് ഇന്ന് സമാപനം. വൈകിട്ട് തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് സമാപന പരിപാടികൾ നടക്കുന്നത്. ഇന്ന് ഡിജിപി ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച് നടത്തും. നവ കേരള സദസിനെതിരെ യുവമോർച്ചയുടെ സെക്രട്ടറിയേറ്റ് മാർച്ചും ഇന്ന് നടക്കും.