കല്യോട്ട് (കാസർഗോഡ്): “എന്റെ മോൻ പോയില്ലേ… ഇനി എത്ര ഭീഷണി ഉണ്ടായാലെന്താ…’ കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛൻ പി. കൃഷ്ണൻ വിതുമ്പലടക്കാതെ പറഞ്ഞു. തിങ്കളാഴ്ച രാത്രി ഒരു സംഘം കൃഷ്ണന്റെ വീട്ടിലെത്തി വധഭീഷണി മുഴക്കിയിരുന്നു.
ഇവിടെ നിന്നും സ്ഥലം വിട്ടു പൊയ്ക്കൊള്ളണമെന്നും അല്ലെങ്കിൽ ശരിപ്പെടുത്തുമെന്നുമായിരുന്നു ഭീഷണി. “അവർ കുറച്ചു പേർ ഉണ്ടായിരുന്നു. എന്തൊക്കെയോ പറയുന്നുമുണ്ടായിരുന്നു. എനിക്ക് പേടിയൊന്നുമില്ല. എന്റെ മോന്റെ ജീവനെടുത്തവരല്ലേ, അവർ എന്തു വേണമെങ്കിലും ചെയ്തോട്ടെ, മോൻ പോയതിനേക്കാൾ എന്തു വലിയ നഷ്ടമാണ് ഇനി വരാനുള്ളത് ‘ മുൻ സി പി എം പ്രവർത്തകൻ കൂടിയായ കൃഷ്ണൻ പറഞ്ഞു.