മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച നിരവധി രാഷ്ട്രീയകൊലപാതകങ്ങളിലെ അവസാനത്തെ രക്ഷസാക്ഷികളാണ് യൂത്ത്കോണ്‍ഗ്രസ് പ്രവർത്തകരായ കൃപേഷും, ശരത് ലാലും. ജീവിച്ചു തുടങ്ങും മുമ്പ് കൊലകത്തിക്ക് ഇരയായി ഓർമയായ ഇരുവരെയും കുറിച്ചുള്ള വാക്കുകൾ വേദനമാത്രമാണ് ഏവർക്കും സമ്മാനിക്കുന്നത്.
ഓലമേഞ്ഞ വീട്ടിൽ താമസിച്ചിരുന്ന കൃപേഷിന്റെ അവസ്ഥ വളരെയധികം ദയനീയമായിരുന്നു. നല്ല വീടും സാമ്പത്തിക ചുറ്റുപടും നേടിയെടുക്കുവാൻ വിദേശത്ത് ജോലി തേടി പോകാൻ തയാറായിരുന്ന കൃപേഷിന്റെ ഓർമയിൽ ജിതി എന്ന സുഹൃത്ത് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ഏറെ നൊമ്പരമാകുന്നത്.
“വീട്ടിൽ വച്ചാൽ മഴയോ കാറ്റോ വന്നാൽ എല്ലാം പോവും എന്ന് പറഞ്ഞ് എന്റെ കൈയിൽ തന്നതാ.. ഇനി ആർക്ക് ഞാൻ കൊടുക്കും’ എന്ന് ജിതി മനസിൽ നിറയെ നൊമ്പരത്തോടെ ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റ്