തിരുവനന്തപുരം: കാസർഗോഡ് പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൃപേഷിന്റെ സഹോദരിയുടെ വിവാഹ ചെലവ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകനും മരുമകളും വഹിക്കും. കാസർഗോഡ് ഡിസിസി നടത്തിയ പത്ര സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഞായറാഴ്ചയാണ് ചെന്നിത്തലയുടെ മകന് ഡോ.രോഹിത് വിവാഹിതനായത്. വ്യവസായി ആയ ഭാസിയുടെ മകള്‍ ശ്രീജ ഭാസിയാണ് വധു. തിരുവനന്തപുരത്തും ഹരിപ്പാടും നടത്താനിരുന്ന വിവാഹ സത്കാരം മാറ്റി വച്ചതായും അറിയിച്ചു. ഞായറാഴ്ച രാത്രിയിലാണ് പെരിയയിൽ കൃപേഷ്, ഭരത് ലാൽ എന്നി യൂത്ത് കോൺഗ്രസ് പ്രവർത്തകർ വെട്ടേറ്റു മരിച്ചത്.