തൃപ്പൂണിത്തുറ: ക്ഷേത്രദൾശനം കഴിഞ്ഞു വീട്ടിലേക്കു മടങ്ങവേ നടുറോഡിൽവച്ച് വീട്ടമ്മയെ കയറിപിടിച്ച് ചുണ്ട് കടിച്ചുമുറിച്ച സംഭവത്തിൽ പ്രതി പിടിയിൽ.
നിരവധി കേസുകളിൽ പ്രതിയായ തിരുവാങ്കുളം ലക്ഷംവീട് കോളനിയിൽ കൃഷ്ണമൂർത്തി (60) ആണ് പിടിയിലായത്. ഹിൽപാലസ് സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡ് ഞായറാഴ്ച രാത്രിയോടെയാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഏഴോടെ തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിനു സമീപമായിരുന്നു പ്രദേശവാസികളെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. അറുപതു വയസുള്ള സ്ത്രീയാണ് ആക്രമണത്തിന് ഇരയായത്.
സമീപപ്രദേശങ്ങളിലെ സിസിടിവി പരിശോധനയിൽനിന്നുമാണ് ആക്രമിയെ സംബന്ധിച്ച വിവരം പോലീസിനു ലഭ്യമായത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണു പ്രതി പിടിയിലായത്.