ജോധ്പുർ: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ ബോളിവുഡ് നടൻ സൽമാൻ ഖാന് കോടതിയുടെ അന്ത്യശാസനം. സൽമാൻ ഖാൻ വെള്ളിയാഴ്ച കോടതിയിൽ നേരിട്ട് ഹാജരായില്ലെങ്കില്‍ ജാമ്യം റദ്ദാക്കുമെന്ന് ജോധ്പുര്‍ ജില്ലാ സെഷന്‍സ് കോടതി താക്കീത് ചെയ്തു.
കഴിഞ്ഞ വർഷം ഏപ്രിലിൽ കോടതി വിധിച്ച അഞ്ച് വർഷത്തെ തടവ് ശിക്ഷയ്ക്കെതിരെ സൽമാൻ നൽകിയ അപ്പീലിന്റെ വിചാരണയിലാണ് കോടതിയുടെ താക്കീത്. ഷൂട്ടിംഗ് തിരിക്കുള്ളതിനാൽ കോടതിയിൽ ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കണമെന്നാണ് സൽമാൻ ആവശ്യപ്പെട്ടിരുന്നത്.
1998 ഒക്ടോബര്‍ രണ്ടിന് രാജസ്ഥാനിലെ ജോധ്പുരില്‍ രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടി എന്നതാണ് സല്മാനെതിരേയുള്ള കേസ്. ‘ഹം സാഥ് സാഥ് ഹെ’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് സംഭവം. ബിഷ്ണോയ് വിഭാഗക്കാരാണ് സൽമാനെതിരെ പോലീസിൽ പരാതി നൽകിയിരുന്നത്.