പയ്യന്നൂർ: സ്വത്ത് തട്ടിയെടുക്കുന്നതിന് വേണ്ടി റിട്ട. സഹകരണ ഡെപ്യൂട്ടി രജിസ്ട്രാർ തളിപ്പറന്പ് തൃച്ഛംബരത്തെ ബാലകൃഷ്ണനെ കൊലപ്പെടുത്തിയ കേസിൽ പയ്യന്നൂരിലെ പ്രമുഖ അഭിഭാഷക കെ.വി.ഷൈലജയെയും ഭർത്താവ് കൃഷ്ണകുമാറിനെയും അറസ്റ്റുചെയ്തു. തൃശൂർ ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി ഫ്രാൻസീസ് ഷെൽവിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നുരാവിലെ 8.45 ഓടെ അഭിഭാഷകയുടെ പയ്യന്നൂർ തായിനേരിയിലെ വീടായ ഹരികൃഷ്ണയിൽ എത്തിയാണ് ഇരുവരെയും അറസ്റ്റുചെയ്തത്.
ബാലകൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ട് പയ്യന്നൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് കൊടുങ്ങല്ലൂർ പോലീസിന് കൈമാറുകയായിരുന്നു. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ബന്ധുക്കളെന്ന വ്യാജേന നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്ത് കൊണ്ടുവരുന്നതിനിടെയാണ് കൊടുങ്ങല്ലൂരിൽ വച്ച് ബാലകൃഷ്ണൻ മരണമടഞ്ഞത്. എന്നാൽ, ബാലകൃഷ്ണന്റെ ബന്ധുക്കളെ വിവരം അറിയിക്കാതെ മൃതദേഹം ഷൊർണൂർ ശാന്തിതീരം ശ്മശാനത്തിൽ സംസ്കരിക്കുകയായിരുന്നു. ഇതുസംബന്ധിച്ച് തിരുവനന്തപുരം, തൃശൂർ, പാലക്കാട് ജില്ലകളിലായി നടത്തിയ ആഴ്ചകൾ നീണ്ട അന്വേഷണത്തിനും തെളിവെടുപ്പുകൾക്കും ശേഷമാണ് കൊലപാതക കേസിൽ അഭിഭാഷകയെയും ഭർത്താവിനെയും അറസ്റ്റുചെയ്യുന്നത്. നേരത്തെ ബാലകൃഷ്ണന്റെ സ്വത്ത് തട്ടിയെടുക്കുന്നതിന് വ്യാജരേഖ ചമച്ച കേസിൽ അറസ്റ്റിലായ അഭിഭാഷകയ്ക്കും ഭർത്താവിനും കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ഈ കേസിൽ ജാമ്യത്തിൽ കഴിയവേയാണ് അറസ്റ്റ്ചെയ്ത