ഗുരുവായൂര്‍; യുവാക്കളുടെ കൂട്ടായ്മയില്‍ ഇരിങ്ങപ്പുറത്ത് രണ്ടര ഏക്കറില്‍ ജൈവപച്ചക്കറി സമൃദ്ധി.ഹരിതസമൃദ്ധി കാര്‍ഷീക ക്ലബ്ബിന്റെ കൂട്ടായ്മയിലാണ് 16പേര് ചേര്‍ന്ന് തരിശുകിടന്നിരുന്ന സ്ഥലം പാട്ടത്തിന് എടുത്താണ് ഒരു ഗ്രാമത്തിന് വേണ്ട ജൈവപച്ചക്കറികള്‍ വിളയിച്ചത് .വെണ്ട ,പയര്‍,മുളക്, വഴുതന, കബേജ്,ക്വാളിഫഌവര്‍, കുമ്പളം,മത്തന്‍,വെള്ളരി,ചുരക്ക തുടങ്ങിയ പച്ചക്കറികള്‍ സമൃദ്ധമായാണ്്് വിളയിച്ചെടുത്തത്.കൊള്ളിയും വാഴയും ഇതിനൊപ്പം കൃഷി ചെയ്തിട്ടുണ്ട്.
ആറുമാസം മുമ്പ് തുടങ്ങിയ കൃഷിയുടെ പരിപാലനം ഗ്രൂപ്പുകളായി തിരിഞ്ഞാണ് നടത്തിയത്.മറ്റു ജോലികളുള്ള ഇവര്‍ രണ്ടു ഗ്രൂപ്പുകളായി രാവിലേയും വൈകിട്ടും മണിക്കൂറുകള്‍ കൃഷിക്ക് സമയം കണ്ടെത്തി.ജൈവ വളങ്ങളാണുപയോഗിച്ചത്.കൃഷി ഓഫീസര്‍മാരായ മാട്ടായ രവീന്ദ്രന്,രാജീവ് എന്നിവരുടെ പിന്തുണണയും ഉണ്ടായിരുന്നു.ക്ലബ്ബ് അംഗങ്ങളായ ദിലീപ്,മണികണ്ഠന്,മനീഷ് കുളങ്ങര,ടോണി,സോണി,പ്രമോദ്,മണി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു കൃഷി.
ഇന്ന് രാവിലെ വിളവെടുപ്പിന്റെ ഉദ്ഘാടനം കെ.വി.അബ്ദുള്‍ഖാദര്‍ എംഎല്‍എ നിര്‍വഹിച്ചു. നഗരസഭ ചെയര്പേഴ്സന് പ്രൊഫ.പി.കെ.ശാന്തകുമാരി, കൗണ്‍സിലര്‍മാരായ നിര്‍മ്മല കേരളന്‍,എ.ടി.ഹംസ, ജൈവ കര്ഷകന് ബാലാജി എം. പാലിശേരി തുടങ്ങിയവര്‍ പങ്കെടുത്തു.