കല്ലേറ്റുംകര: രണ്ട് ദശാബ്ദമായി തരിശായി നിലനിന്നിരുന്ന 15 ഏക്കർ പാടത്ത് വിതപ്പാട്ട് ഉയർന്നു. ആളൂർ പഞ്ചായത്ത് 16-ാം വാർഡിലെ എസ്റ്റേറ്റ് പാടത്തിന്റെ ഭാഗമായ ചാടാംപാടത്താണ് കർമസേനയുടെ ആഭിമുഖ്യത്തിൽ നെൽകൃഷി ആരംഭിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം വിത്ത് വിതച്ച് മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ നിർവഹിച്ചു. ആളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോ അധ്യക്ഷത വഹിച്ചു.
ആളൂർ കൃഷി ഓഫീസർ പി.ഒ. തോമസ്, ആളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ. എം.എസ്. വിനയൻ, ഷൈനി തിലകൻ, അംഗങ്ങ ളായ എ.സി. ജോണ്സൻ, സുബിൻ കെ. സെബാസ്റ്റ്യൻ, കെ. മേരി ഐസക്, ജിഷ ബാബു, ഓമന ജോർജ്, മിനി സുധീഷ്, ഷൈനി വർഗീസ്, ആളൂർ കാർഷിക കർമസേന കോ-ഓർഡിനേറ്റർ പി.എസ്. വിജയകുമാർ, ഐ.കെ. ചന്ദ്രൻ, കർഷകനായ പി.കെ. സുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു.
തിരുവത്ര മുട്ടിൽ പാടത്ത് 80 ഏക്കറിൽ കൃഷിയിറക്കി
ചാവക്കാട്: നഗരസഭയിലെ മത്തിക്കായൽ മുട്ടിൽ പാടശേഖരത്തിൽ നെൽകൃഷി ഇറക്കി. 80 ഏക്കർ ഭൂമിയിലാണ് കൃഷി. നഗരസഭാധ്യക്ഷ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. തിരുവത്ര മത്തിക്കായൽ മുട്ടിൽ കോൾ ഗ്രൂപ്പ് ഫാമിംഗ് സംഘമാണ് സുഭിക്ഷ പദ്ധതിയുടെ ഭാഗമായി കൃഷിയിറക്കുന്നത്. നഷ്ടത്തെ തുടർന്നാണ് കൃഷി നേരത്തെ ഉപേക്ഷിച്ചിരുന്നത്.
നഗരസഭ മുൻ ചെയർമാൻ എം.ആർ.രാധാകൃഷ്ണൻ, സമിതി അധ്യക്ഷൻമാരായ മുഹമ്മദ് അൻവർ, പി.എസ്. അബ്ദുൾ റഷീദ്, ഷാഹിന സലിം, പ്രസന്ന രണദിവെ, ബുഷറ ലത്തീഫ്, കൗണ്‍സിലർമാരായ കെ.വി. സത്താർ, കോച്ചൻ രഞ്ജിത്ത്, പി.കെ. രാധാകൃഷ്ണൻ, പാടശേഖരസമിതി പ്രസിഡന്റ് പി.എം. നാസർ, സെക്രട്ടറി കെ.എസ്. സുമേഷ്, കൃഷി ഓഫീസർ ജിസ്മ എന്നിവർ നേതൃത്വം നൽകി.